0%

Chapter Title : അവൾക്കായ് [കുരുടി]

Author : Achillies Read All Parts 780
കണ്ണീരു എടുത്തു കൊണ്ട് പോയിരുന്നു. വണ്ടി ബ്രേക്കിട്ടപ്പോൾ മുന്നോട്ടൊന്നു ആഞ്ഞു പോയി അപ്പോഴാണ് തല ഉയർത്തുന്നത് മുമ്പിൽ കണ്ട സ്ഥലം വീണ്ടും എന്നെ ഭയത്തിലേക്കാഴ്ത്തി. ഒരു നിമിഷം കൊണ്ട് വീണ്ടും ഞാൻ തുടങ്ങിയ ഇടത്തു തന്നെ എത്തിപ്പെട്ടപോലെ. "ഇറങ്ങു" ഞാൻ മരവിച്ചിരിക്കുന്ന കണ്ടത് കൊണ്ടാവണം വീണ്ടും ആഹ് ശബ്ദം കേട്ടു. "എടൊ ഇറങ്ങാൻ," ഞാൻ അനങ്ങാതെ ഇരുന്നുപോയി കായും കാലും ഒന്നും അനക്കാൻ പറ്റാത്ത പോലെ ആഹ് ബൈക്കിന്റെ പുറകിൽ ഇരുന്നു ഞാൻ വിയർത്തൊലിച്ചു. ഇതിൽ കയറാൻ തോന്നിയ നിമിഷത്തെ ഞാൻ മനസ്സാൽ ആയിരം തവണ ശപിച്ചു. "ഇപ്പോൾ താൻ ഇവിടെ ഇറങ്ങിയില്ലെങ്കിൽ ഇന്നത്തെ ദിവസം പോലെയാവും തനിക്ക് ഇനി മുതലുള്ള എല്ലാ ദിവസവും. അവഗണനയും സഹതാപവും കളിയാക്കലുകളും ഇനിയങ്ങോട്ടും എന്നും തന്റെ ജീവിതത്തിൽ തന്നെ വിടാതെ കൂടെ ഉണ്ടാവും. അല്ല ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ ഇവിടെ മുതൽ തന്റെ ജീവിതം മാറും, തനിക്ക് എന്നെ വിശ്വസിക്കുന്നുണ്ടെൽ ഇറങ്ങ്." ഒരു മരപ്പാവ കണക്കെ ഞാൻ ബൈക്കിൽ നിന്നുമിറങ്ങി. മുമ്പിലേക്ക് നോക്കിയതും മനസ്സിൽ ഭയം ഇരുണ്ടു കൂടി വന്നു. അയാളുടെ ഇടം കൈ എന്റെ വലം കൈ ചുറ്റി, തട്ടി മാറ്റണം എന്ന് മനസ്സ് ആഹ് നിമിഷം ആയിരം തവണയെങ്കിലും മിടിച്ചിരിക്കും പക്ഷെ ഒരു പാവ കണക്കെ അയാളുടെ ഒപ്പം നടക്കാനെ എനിക്ക് കഴിഞ്ഞുള്ളു. ആളുകളുടെ ഒച്ചയും, കച്ചവട ദിവസത്തിന്റെ ഇരമ്പലുമെല്ലാം എന്റെ കാതിൽ നേർത്ത മൂളക്കങ്ങൾ ആയെ വീഴുന്നുള്ളൂ, "ഡോ,............................ ഡോ" പേട്ടെന്ന് മയക്കത്തിൽ നിന്നെന്ന പോലെ ഞാൻ ഞെട്ടി. "താൻ എന്താ സ്വപ്നം കാണുവാ, നോക്ക്......ചുറ്റും

💬 Comments

View all comments