0%

Chapter Title : അവൾക്കായ് [കുരുടി]

Author : Achillies Read All Parts 779
ഡെസ്കിൽ രണ്ട് കൈ കുത്തിയത് കണ്ടാണ് ഞാൻ തല പൊക്കി നോക്കിയത്, അജിത്ത്. മുഖത്ത് പുച്ഛഭാവവും പരിഹാസം കലർന്ന ചിരിയും. "ഇവളുടെ വീഡിയോയേക്കാളും നല്ലതു ഇങ്ങനെ നേരിട്ടു കാണുന്നതാ അല്ലെടാ." അവന്റെ ക്രൂരത പുറത്തേക്കു വന്നു. തന്റെ പുറകെ നടന്നിട്ട് തന്നെ കിട്ടാത്തതിലുള്ള സകല ദേഷ്യവും അവൻ അവിടെ പറഞ്ഞു തീർത്തു. അവനും ഡേയ്സിയുമായി വാക്കേറ്റം ഉണ്ടായി. ക്ലാസിനു ചുറ്റും പിള്ളേർ കൂടി എല്ലാവരുടെയും നോട്ടം എന്റെ മേലായി. കണ്ണ് നിറഞ്ഞൊഴുകി ഇനിയും അവിടെ ഇരുന്നുരുകാൻ കഴിയാത്തതുകൊണ്ട് ബാഗും കൊണ്ട് ഞാൻ ഇറങ്ങി പുറത്തേക്കോടി. കോളേജിലേക്ക് ഇന്ന് പോവാന്‍ തോന്നിയതിനു എന്നെ തന്നെ ശപിച്ചു കൊണ്ട് ഞാന്‍ ഓടി. എന്നെ വിളിച്ചുകൊണ്ട് ഡേയ്സിയും മറ്റുള്ളവരും വരുന്നുണ്ടായിരുന്നെങ്കിലും എനിക്ക് ഭ്രാന്തു പിടിക്കുന്ന പോലെ ആയിരുന്നു ഓടി ഗേറ്റ് എത്തും മുൻപ് എന്റെ മുന്നിലേക്ക് ഒരു ബൈക്ക് വെട്ടി നിന്നു. "എവിടെ നോക്കിയാ കൊച്ചെ ഓടുന്നെ " എവിടെയോ കേട്ട സ്വരം കണ്ണുയർത്തി നോക്കി, എന്റെ കണ്ണ് നിറഞ്ഞു നിൽക്കുന്നത് കണ്ടതും ആഹ് കണ്ണുകളിൽ പെട്ടെന്ന് നടുക്കം പിന്നെ പുറകിൽ എന്നെ തേടി വരുന്നവരെയും നോക്കി.
"കയറ്" വീണ്ടും ആഹ് ശബ്ദം അറിയാതെ അനുസരിച്ചു പോയി. ബൈക്കിൽ അയാളുടെ പുറകിൽ കയറി ഇരുന്നു. ഒന്ന് ഇരമ്പിച്ച് അയാൾ ബൈക്ക് എടുത്തു. തല കുമ്പിട്ടു ആഹ് ബൈക്കിന്റെ പുറകിൽ ഇരുന്നപ്പോൾ എങ്ങോട്ടാണ് പോകുന്നതെന്നോ അയാൾ ആരാണെന്നോ ഒന്നും അറിയില്ലായിരുന്നു പക്ഷെ ആഹ് നിമിഷം ഞാൻ അനുഭവിച്ച സുരക്ഷിതത്വം എനിക്ക് പകർന്നു തന്നത് വലിയ ആശ്വാസം ആയിരുന്നു. ചീറിയടിക്കുന്ന കാറ്റു എപ്പോഴോ എന്റെ

💬 Comments

View all comments