Chapter Title : അവൾക്കായ് [കുരുടി]
എന്റെ മനസ്സിൽ ആഹ് ശബ്ദമായിരുന്നു എനിക്ക് വേണ്ടി സംസാരിച്ച ശബ്ദം.
"ദേ മോളെ നാളെ നമ്മൾ കോളേജിൽ പോവുന്നു ഓക്കേ, ആരാ നിന്നെ കളിയാക്കുന്നെ എന്ന് നോക്കണോല്ലോ."
ഉള്ളിൽ ഒരു പേടി ഉടലെടുത്തു പക്ഷേ എത്രയായാലും ജീവിതകാലം മുഴുവനും അടച്ചിരിക്കാൻ പറ്റില്ലല്ലോ.
രാത്രി അച്ഛൻ വന്നപ്പോഴും എന്നെ കാണിച്ചത് ഈ വീഡിയോ ആണ് ഒപ്പം അച്ഛന്റെ കരുത്തുള്ള വാക്കുകൾ കൂടി ആയപ്പോൾ കുറച്ചു ധൈര്യമൊക്കെ കിട്ടി തുടങ്ങി.
പിറ്റേന്ന് രാവിലെ തന്നെ ഡെയ്സി വന്നു എന്നെ കുത്തിപൊക്കി റെഡി ആക്കി, ഉള്ളിൽ ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും ഡേയ്‌സിയുടെ നിര്ബന്ധത്തിൽ ഞാൻ പോകാനായി ഇറങ്ങി, അമ്മയുടെ വക നെറ്റിയിൽ ഒരു ഉമ്മ കൂടി കിട്ടിയപ്പോൾ ഇന്നത്തെക്കുള്ള ഊർജം ആയി. തിരിച്ചു കവിളിൽ ഒരുമ്മ കൊടുത്തു ഡേയ്‌സിയുടെ സ്കൂട്ടിയിൽ കോളേജിലേക്ക് തിരിച്ചു..
കോളേജിൽ എത്തിയതും ഓരോരുത്തരുടെ നോട്ടവും ആക്കിയുള്ള ചിരിയും കണ്ടതോടെ സംഭരിച്ചു വെച്ചിരുന്ന ധൈര്യം മുഴുവൻ ഏതോ വഴിക്ക് പോയി. കുത്തികീറുന്ന നോട്ടവും വികടൻ ചിരിയുമായി പലരും തന്നെ കണ്ണു കൊണ്ട് തുണിയുരിഞ്ഞപ്പോള്‍ അവിടെ വെച്ച തൊലിയുരിഞ്ഞു മേലാസകാലം മുളക് തേച്ച പോലെ തോന്നി.
എന്റെ മുഖം മാറിയത് കണ്ടാവണം ഡെയ്സി എന്റെ കയ്യിൽ മുറുകെ പിടിച്ചു നോക്കിയവന്മാർക്കു നേരെ എല്ലാം കണ്ണ് കൂർപ്പിച്ചു എന്നെയും വലിച്ചു കൊണ്ട് നടന്നു.
ക്ലാസ്സിൽ എത്തിയപ്പോഴും അവസ്ഥ മറ്റൊന്നായിരുന്നില്ല ചിലർക്ക് സഹതാപം ചിലർക്ക് അറിയാനുള്ള ത്വര ഓരോരുത്തർ കുത്തി കുത്തി ചോദിക്കുമ്പോളെല്ലാം ഡെയ്സി എന്റെ രക്ഷയ്‌ക്കെത്തും, പലരുടേയും ചോദ്യങ്ങള്‍ കേട്ടപ്പോള്‍ എല്ലാവരുടെയും മുമ്പിൽ എന്റെ തല കുനിഞ്ഞു പോയിരുന്നു.
ഞാൻ ഇരുന്ന
💬 Comments
View all comments