Chapter Title : അവൾക്കായ് [കുരുടി]
എന്നെ പിടിച്ചു അവൾ സോഫയിലേക്ക് ഇരുത്തി കണ്ണിൽ അപ്പോഴും ഏതോ ന്യൂസ് ചാനലിന്റെ അന്തി ചർച്ചയിൽ എന്റെ നിസ്സഹായമായ വീഡിയോ പ്ലേയ് ചെയ്യുന്നുണ്ടായിരുന്നു, ഡെയ്സി എന്നെ ചേർത്ത് പിടിച്ചു. ആഹ് വീഡിയോ എന്നെ കാട്ടി, ഓഡിയോ കൂട്ടി വെച്ചു."ബ്രോഡ്വേയിൽ ഒരു പെൺകുട്ടിക്ക് സംഭവിച്ച തികച്ചും ദൗർഭാഗ്യകരമായ ഒരു അവസ്ഥയാണ് ഇപ്പോൾ നമ്മൾ കണ്ടത്."
സഹായിക്കാതെ അത് വിഡിയോയിൽ പകർത്താൻ ഉള്ള സമൂഹത്തിന്റെ വ്യഗ്രതയും ഒരു ചോദ്യമായി ഉയരുമ്പോൾ പെൺകുട്ടിയെ സഹായിക്കാൻ മുന്നോട്ടു വന്ന ചെറുപ്പക്കാരൻ ഇപ്പോൾ നമ്മോടൊപ്പം ലൈനിലുണ്ട്"
"ഹലോ മിസ്റ്റർ ത്രിലോക് കേൾക്കാമോ"
" നിങ്ങളും അവിടെ കൂടി നിന്നവരുമായി ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല"
കനത്ത ഒരു ശബ്ദം ഒരേ സമയം സോഫ്റ്റും അതെ സമയം ഹാർഡും ആയ ശബ്ദം.
" ക്ഷെമിക്കണം മനസ്സിലായില്ല മിസ്റ്റർ ത്രിലോക്."
"മനസിലാവില്ല, കാരണം നിങ്ങൾക്ക് അപ്പോൾ അഹ് കുട്ടി അനുഭവിച്ചതെന്താണ് എന്ന് അറിയില്ല, അറിയുമായിരുന്നെങ്കിൽ ഇപ്പോൾ നിങ്ങൾ കാണിച്ചത് പോലെ ഇത്രയും താരംതാഴ്ന്ന പ്രവർത്തി കാണിക്കില്ലയിരുന്നു. ആഹ് കുട്ടിക്ക്
സംഭവിച്ചത് ഒരു ആക്സിഡന്റ് മാത്രമാണ് അത് ഊതിപെരുപ്പിച്ചു വലുതാക്കി റേറ്റിംഗ് കൂട്ടാനുള്ള നിങ്ങളുടെ നാടകത്തിനു വേഷം കെട്ടാൻ ഇനി ആരും എന്നെ വിളിക്കേണ്ടതില്ല, ഇതൊക്കെ മറക്കാനുള്ള ശ്രെമത്തിലായിരിക്കും ആഹ് കുട്ടി അതുകൊണ്ട് എന്നെയും അവരെയും വെറുതെ വിട്ടേക്കു."
തുടർന്ന് കാൾ കട്ട് ആയതും ന്യൂസ് റീഡർ ഓരോന്ന് പറഞ്ഞു ന്യായീകരിക്കാൻ ശ്രെക്കുന്നതും എല്ലാം അതിൽ കണ്ടു."ഡി നീ ഇത് കണ്ടോ അതിനു താഴെ വന്ന കമെന്റ്സെല്ലാം നിന്നെ സപ്പോർട്ട് ചെയ്തോണ്ടാ നോക്ക്."
സ്ക്രോൾ ചെയ്ത കമെന്റുകൾ വായിക്കുമ്പോഴും
💬 Comments
View all comments