Chapter Title : അവൾക്കായ് [കുരുടി]
വരുമ്പോൾ അവനെ കാണണമെന്നുണ്ടായിരുന്നു, ഇന്നലെ എന്തിനായിരിക്കും അവൻ വന്നത് എന്നെ കാണാനായിരിക്കുമോ. തുടങ്ങിയ ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഉയർന്നു കൊണ്ടിരുന്നു.
"ശെ ഒന്ന് കാണാൻ പറ്റിയിരുന്നേൽ."
പണിപാളി പറഞ്ഞപ്പോൾ ശബ്ദം കൂടിപ്പോയി. നോക്കുമ്പോൾ ഡെയ്സി എന്നെ നോക്കി ചിരിച്ചോണ്ട് ഇരിപ്പുണ്ട്.
"ഞാൻ നിന്നെ കാണിക്കാടി നീ ഇപ്പോൾ വണ്ടിയിൽ കേറ്."
വീട്ടിലെത്തി ചായേം കുടിച്ചിരിക്കുമ്പോഴാണ് ഡേയ്‌സിയുടെ വരവ്,
"ശ്രീയമ്മോ ചായ ."
"നീ വന്ന ഉടനെ എവിടെ പോയതാടി കാന്താരി സാധാരണ ഇവിടുന്നു ചായേം കുടിച്ചല്ലേ അങ്ങോട്ടു പോണേ."
"ഓഹ് ഇവിടുത്തെ പൊന്നുമോൾക് ഒരു സഹായം ചെയ്യാൻ വേണ്ടി പോയതാണെ."
എന്നെ നോക്കി കണ്ണിറുക്കി അവൾ പറഞ്ഞു. ഞാൻ എന്താ എന്ന് ചുണ്ടനക്കി ചോദിച്ചപ്പോൾ പറയാം എന്ന രീതിയിൽ അവളും ചുണ്ടനക്കി.
"ഡി മരയോന്തേ ത്രിലോക് എന്ന പേരല്ലാതെ നിനക്ക് അവനെ കുറിച്ചെന്തേലും അറിയോ."
"മ്ച്ചും"
"ആഹ് ബെസ്റ്റ്........ അപ്പോൾ നീ എനിക്ക് വൻ ചെലവ് തരണം.
അവന്റെ പേര് ത്രിലോക്, ത്രിലോക് കാശിനാഥ്. ബാംഗ്ലൂരിൽ നിന്നും ബി ടെക് കഴിഞ്ഞു. ഇപ്പോൾ ഇന്ഫോപാർക്കിൽ ജോലി ചെയ്യുന്നു. വീട്ടിൽ അച്ഛൻ അമ്മ അനിയത്തി.."
"ഡെയ്സി നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു."
"എങ്കിൽ നീ കൂടുതൽ സമ്മതിക്കാൻ പോവുന്നെ ഉള്ളു ഇതെന്താണെന്നറിയോ."
ഒരു പേപ്പർ എനിക്ക് നേരെ നീട്ടി അവൾ പറഞ്ഞു.
"എന്താ."
"നിന്റെ ആളുടെ നമ്പർ."
",എഹ് ഡെയ്സി നീ ഇതെങ്ങനെ ഒപ്പിച്ചു.",
"ഡെയ്സി എന്നാ സുമ്മാവാ, ഡി അവനെ ഇതിനു മുൻപ് കോളേജിൽ നീ കണ്ടിട്ടുണ്ടോ, ഇല്ലല്ലോ, അന്ന് അവൻ വന്നത് അവന്റെ അനിയത്തിയെ ആക്കാനാ അവളെ
💬 Comments
View all comments