Chapter Title : അവൾക്കായ് [കുരുടി]
ഞാൻ കണ്ടുപിടിച്ചു ബാക്കി എല്ലാം ഈസി."
"ഈ നമ്പർ വെച്ചു മെസ്സേജ് അയക്കാല്ലേ."
"ഹോ എടി പ്രാന്തി എല്ലാവരും സാധാരണ മെസ്സേജ് അല്ലെ അയക്കുന്നെ നീ വെറൈറ്റി ആയിട്ടു ആളെ അങ്ങ് വിളിക്ക്."
"അത് വേണോ എനിക്ക് ചെറിയ പേടിണ്ട്.""ശ്ശൊ ഈ പൊട്ടിയെകൊണ്ടു ഞാൻ തോറ്റല്ലോ, നീ വിളിക്കുന്നോ അല്ലേൽ നിന്റെ ശബ്ദതിൽ ഞാൻ വിളിക്കണോ."
ഡേയ്‌സിയുടെ ഭീഷണി കേട്ടതും എനിക്ക് സമ്മതിക്കേണ്ടി വന്നു.ഒരു ചിരിയും ചിരിച്ചു അവള് പോയി.
വിളിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു വട്ട് പിടിക്കാൻ തുടങ്ങി, വിളിച്ചില്ലെങ്കിൽ ഡെയ്സി എന്നെ കൊല്ലും. അവസാനം വിളിക്കാൻ തന്നെ തീരുമാനിച്ചു.
"ഹലോ "
അപ്പുറത്തു നിന്നും ആഹ് കനത്ത ശബ്ദം.
"ഹലോ."
"ഹലോ ആരാ എനിക്ക് മനസിലായില്ല."
"ഞാൻ.........ഞാൻ പൂജ."
എന്റെ ശബ്ദം എന്തിനാ വിറക്കുന്നത് എന്ന് എനിക്കുപോലും മനസിലായില്ല.
"പൂജ!.......ഓഹ് പൂജ മനസിലായി പറയെടോ."
"ഞാൻ ഒന്ന് താങ്ക്സ് പറയാനായി...."
"എന്തിന് അതിലൊന്നും വലിയ കാര്യമില്ലഡോ, ഞാൻ അല്ലെങ്കിൽ മറ്റൊരാൾ അത് അത്രേ ഉള്ളു."
വളരെ ഈസി ആയി അവൻ പറഞ്ഞു തീർത്തു.
"എങ്കിലും എന്റെ വക താങ്ക്സ്."
"ആയിക്കോട്ടെ വരവ് വെച്ചിരിക്കുന്നു."
ഉള്ളിൽ ഒളിപ്പിച്ച കുസൃതി ചിരി.
ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നു പക്ഷെ മനസ് മുഴുവൻ ബ്ലാങ്ക് ആയി പോയി. എന്തൊക്കെയോ കൂടി സംസാരിച്ചു ഫോൺ വെച്ചു.
അന്ന് രാത്രി അവന്റെ ഉടുപ്പും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുമ്പോൾ ഒരു നൂറു സ്വപ്‌നങ്ങൾ ഒപ്പം കൂട്ടിനുണ്ടായിരുന്നു.
*****************************************
ഡേയ്‌സിയോടൊപ്പം പോയി അവന്റെ അനിയത്തിയെ കണ്ടുപിടിച്ചു പ്രാർത്ഥന അവനെ പോലെ തന്നെ ഒരു സുന്ദരിക്കുട്ടി അവളിൽ നിന്നും
💬 Comments
View all comments