Chapter Title : അവൾക്കായ് [കുരുടി]
അവനെ കുറിച്ച് കൂടുതൽ അറിഞ്ഞു.
ആള് സിംഗിൾ ആണ് എന്നറിഞ്ഞതോടെ അവിടെ കിടന്നു തുള്ളിച്ചാടനാണ് തോന്നിയത്.
പിന്നെ ഇടയ്ക്ക് ഞാൻ അവനെ വിളിക്കും അധികം നേരം ഒന്നും ആളു സംസാരിക്കാറില്ല പക്ഷെ പറയാനുള്ളത് കുറച്ചു വാക്കുകളിൽ മുഴുവൻ വ്യാപ്തിയോടെ പറയും.
ഉള്ളിൽ തോന്നിയ ഇഷ്ടം പറയാൻ ചെറിയ ചമ്മൽ ആയിരുന്നു ചമ്മലിനപ്പുറം അവനു എന്നെ ഇഷ്ടമല്ലെങ്കിലോ എന്ന പേടിയാണ് അലട്ടിയിരുന്നത്. ചെറിയ ഫോൺ വിളികളും ചാറ്റുമൊക്കെയായി അങ്ങനെ പോയിക്കൊണ്ടിരുന്നു.
കോളേജിലും ഇപ്പോൾ അത്ര വലിയ പ്രേശ്നമൊന്നുമില്ല എല്ലാവരും അത് മറന്നു തുടങ്ങിയിരുന്നു ഞാൻ പോലും. ഇതിനിടയിൽ രാഹുൽ എന്നോട് വന്നു സോറി പറഞ്ഞു എനിക്കുപോലും അത്ഭുതം തോന്നി. അവൻ അന്നുള്ള സംഭവത്തിന് ശേഷം എന്തോ ആക്സിഡന്റ് പറ്റി മൂന്ന് ദിവസം കഴിഞ്ഞാണ് ക്ലാസ്സിൽ വന്നത്. എന്നെ നോവിച്ചതിലുള്ള ശിക്ഷ കിട്ടിയതാണെന്നാണ് ഡെയ്സി പറയുന്നത്.
ആഹ് എന്തേലും ആവട്ടെന്നു ഞാനും വെച്ചു.
*************************************************
ഇന്ന് അച്ഛനും അമ്മയും ഡേയ്‌സിയും കൂടി ത്രിലോകിന്റെ വീട്ടിൽ സംസാരിക്കാൻ പോയിരിക്കുവാണ് എന്റെ കാര്യം.
ഇത്ര പെട്ടെന്ന് ഇങ്ങനെ ആലോചിക്കാൻ കാരണം ഡെയ്സി ആണ്, അങ്ങേർക്കു കല്യാണം ആലോചിച്ചു തുടങ്ങി എന്നറിഞ്ഞപ്പോൾ മുതൽ ഡെയ്സി എനിക്കിരിക്കപ്പൊറുതി തന്നിട്ടില്ല എന്നെയും തട്ടി മാറ്റി നേരെ അച്ഛനോട് പോയി പറഞ്ഞു. പിന്നെ എന്നോടും കൂടെ ചോദിച്ചിട് അച്ഛനും നേരെ കല്യാണലോചനയ്ക്ക് ഇറങ്ങി വാല് പോലെ ഡേയ്‌സിയും കൂടി ഇന്നവരു പോയി വരുന്നവരെ ഞാൻ തീയിൽ ചവിട്ടി നിക്കുന്ന പോലെ ആയിരുന്നു.
അവർ തിരിച്ചു വന്നു വിവരം പറയുമ്പോൾ ഒരു ലോക മഹായുദ്ധം ജയിച്ച പ്രതീതി ആയിരുന്നു എനിക്ക്.അവന്റെ
💬 Comments
View all comments