0%

Chapter Title : അവൾക്കായ് [കുരുടി]

Author : Achillies Read All Parts 788
വീട്ടിലെ എല്ലാവര്ക്കും സമ്മതം, ജോലിക്ക് പോയിരുന്നത് കൊണ്ട് അവനെ കാണാൻ സാധിച്ചില്ല എന്ന് പറഞ്ഞു പക്ഷെ എനിക്ക് സന്തോഷം കൊണ്ട് നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ ആയിരുന്നു. ആഗ്രഹിച്ച ഒരാളെ ജീവിത കാലം മുഴുവനും സ്വന്തമായി കിട്ടുമ്പോഴുള്ള സന്തോഷം ആഹ് നിമിഷം ഞാൻ അറിഞ്ഞു. ഡേയ്‌സിയുടെ കളിയാക്കലുകളും കഥ പറച്ചിലുകളും ഒക്കെയായി അന്ന് രാത്രി കഴിഞ്ഞു. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ആണ് എനിക്കാ കാൾ വന്നത് ത്രിലോകിന്റെ, അവൻ ഒരിക്കലും എന്നെ വിളിച്ചിട്ടില്ല ഞാൻ അങ്ങോട്ടേക്കെ വിളിക്കാറും മെസ്സേജ് അയാക്കാറുമുള്ളു പക്ഷെ ഇതെനിക്ക് സർപ്രൈസ് ആയിരുന്നു. "ഹലോ പൂജ എനിക്ക് നാളെ തന്നെ ഒന്ന് കാണാൻ പറ്റുവോ,.............എപ്പോഴാ ഒന്നു ഫ്രീ ആവാൻ പറ്റുക." പെട്ടെന്ന് അവനിൽ നിന്ന് അങ്ങനൊരു ചോദ്യം പ്രതീക്ഷിക്കാതിരുന്നത് കൊണ്ട്, എന്ത് പറയണം എന്ന് ഒരു പിടിയും ഉണ്ടായില്ല ഒരു വിധത്തിൽ നാളെ വൈകിട്ട് സുഭാഷ് പാർക്കിൽ വെച്ച് കാണാം എന്ന് പറഞ്ഞതും ഓക്കെ പറഞ്ഞു അവൻ കട്ട് ചെയ്തു. ഉള്ളിൽ ചെറിയ പേടി തോന്നി തുടങ്ങിയിരുന്നു. അവന്റെ ശബ്ദം വല്ലാതെ ഗൗരവത്തിലായിരുന്നു അങ്ങനെ അവൻ എന്നോട് സംസാരിച്ചു ഇതുവരെ ഞാൻ കേട്ടിട്ടില്ല, കണ്ട സ്വപ്‌നങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ എന്റെ മുമ്പിൽ തകർന്നു വീഴുമോ എന്ന് ഞാൻ ഭയന്നു. ഒന്നിലേക്കും ഇപ്പോൾ ചിന്തിച്ചു എടുത്ത് ചാടേണ്ട എന്ന് സ്വയം തീരുമാനിച്ചു കിടന്നു, ഉറക്കം പക്ഷെ എന്നെ തൊട്ടില്ല. രാവിലെ പതിവ് പോലെ ഡേയ്‌സിയുടെ വിളി കേട്ടാണ് ഉണർന്നത്. ഡെയ്സി തൊട്ടപ്പുറത്താണ് താമസം അവളുടെ പപ്പയും അമ്മയും ഗൾഫിലാണ് ഇവിടെ അമ്മൂമ്മയോടൊപ്പമാണ് അവൾ നിൽക്കുന്നത്.

💬 Comments

View all comments