0%

Chapter Title : അവൾക്കായ് [കുരുടി]

Author : Achillies Read All Parts 789
പിന്നെ എന്താവശ്യത്തിനും ഇപ്പുറം ഞങ്ങൾ ഉണ്ടല്ലോ, രാവിലെ എണീറ്റാൽ കക്ഷി ഇങ്ങോട്ടു പോരും. പിന്നെ അമ്മയുടെ കൂടെ ആയിരിക്കും അവളുടെ വീട്ടിൽ അവൾക്കും അമ്മമ്മയ്ക്കും കഴിക്കാനുള്ളത് ഇവിടെ അമ്മയോടൊപ്പം കൂടിയാണ് ഉണ്ടാക്കുന്നത്. അവളാണ് എന്റെ അലാറം. ഉണർന്നതും ഇന്നത്തെ കാര്യം ആലോചിച്ചു ടെൻഷൻ തുടങ്ങി. എന്റെ മുഖം മാറുന്നത് കണ്ടതും ഡെയ്സി കാര്യം ചോദിച്ചു. ഒന്നും മറച്ചു വെക്കാനില്ലാത്തത് കൊണ്ട് ഞാൻ കാര്യം പറഞ്ഞു. "അവൻ നിന്നോട് ഭാവി കാര്യങ്ങളൊക്കെ പറയാനും ഒന്ന് സൊള്ളാനും വരാൻ പറഞ്ഞതായിരിക്കും പെണ്ണെ നീ അതിനെന്തിനാ ഇങ്ങനെ പേടിക്കണേ." അവൾ അങ്ങനെ പറഞ്ഞെങ്കിലും അതായിരികില്ല കാര്യം എന്ന് മനം ഉള്ളിൽ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ അവൾ പറഞ്ഞത് പോലെ ആവണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വൈകുന്നേരത്തിനായി കാത്തിരുന്നു.
അവൻ പറഞ്ഞിരുന്നത് കൊണ്ട് വീട്ടിൽ പറഞ്ഞിട്ടാണ് അവനെ കാണാനായി സുഭാഷ് പാർക്കിൽ എത്തിയത് പാർക്കിന്റെ പല ഭാഗവും കമിതാക്കളും പാർക്കിലെത്തിയ ചെറിയ കുടുംബങ്ങളും കയ്യടക്കിയിരുന്നു. ഞാൻ മാത്രം ഒരു മൂലയിൽ ടെൻഷൻ കൊണ്ട് ഷാൾ കൈയിൽ ചുറ്റിയും അഴിച്ചും പിരിമുറുക്കം കുറക്കാൻ ശ്രെമിച്ചു. അധികം വൈകിയില്ല ദൂരെ നിന്നെ അവൻ എന്റെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു ഹൃദയം നിലവിട്ടു മിടിക്കുന്നത് എനിക്കെന്റെ ചെവിയിൽ കേൾക്കാം. "വന്നിട്ട് ഒത്തിരി നേരമായോ." ഒരു ചെറിയ ചിരിയോടെ അവനത് ചോദിച്ചപ്പോൾ ഇല്ലെന്നു കണ്ണ് ചിമ്മി തലയാട്ടി. "പൂജ താൻ ഈ കല്യാണത്തിൽ നിന്ന് പിന്മാറണം അത് പറയാനാണ് ഞാൻ കാണണം എന്ന് പറഞ്ഞത്." എത്ര പെട്ടെന്നാണ് ഇവൻ മറ്റൊരു ഭാവത്തിലേക്ക് ചുവടു മാറിയത്. തൊട്ടു

💬 Comments

View all comments