Chapter Title : അവൾക്കായ് [കുരുടി]
കോട്ടൺ പാന്റും ആണ് വേഷം, കുളിച്ചിരുന്നത് കൊണ്ട് നനഞ്ഞ മുടി വിടർത്തിയിട്ടിരുന്നു മുടിയിലെ നനവ് അവളിട്ടിരുന്ന ഉടുപ്പിലേക്കും പടർന്നിട്ടുണ്ട്, അകത്തു കയറിയ പെണ്ണിന് മുല്ലപ്പൂവിന്റെ മണം. ഇരുണ്ട വെളിച്ചത്തിൽ അവൾക് വല്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നു. എന്നെ നോക്കി ചിരിച്ച അവളുടെ ചുണ്ടിൽ ചെറിയ കുസൃതി മിന്നി മാഞ്ഞു, നിരയൊത്ത മുത്തുകൾ പോലെ അവളുടെ പല്ലുകൾ കാട്ടി ചെറിയ പുഞ്ചിരി, തിരി മേശയിൽ വെച്ച് കട്ടിലിൽ ഇരുന്ന് മുടി ഒന്നൂടെ വിടർത്തിയിട്ട് എന്നെ ഉറ്റു നോക്കി.
ആദ്യമായി ഞാൻ എന്റെ പാതിയായവളുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു , കണ്ണ് ചിമ്മി എന്നെ നോക്കി അവളും എന്നെ നോക്കി ചിരിച്ചു. തിരിച്ചു കണ്ണടച്ച് ഞാനും അവൾക് മറുപടി നൽകി, കട്ടിലിന്റെ ഓരത്തു എന്നെ നോക്കി അവൾ കിടന്നു. ശക്തമായ ഒരു മിന്നൽ പിണർ ജനാലയുടെ തുണികളെ ബേധിച്ചു മുറിയിലെ ഭിത്തിയിൽ തട്ടി തിളങ്ങി. നിമിഷങ്ങൾക്കപ്പുറം അതിലും ശക്തമായ ഒരിടി കൂടി വന്നതോടെ ചിരിച്ചു കൊഞ്ചിക്കൊണ്ടിരുന്ന പെണ്ണ് ഞെട്ടി വിറച്ചു കൂഞ്ഞി കൂടി കണ്ണടച്ച് കിടന്നു.
ഇടി കഴിഞ്ഞു കണ്ണ് തുറന്നു എന്നെ നോക്കിയ പെണ്ണിന്റെ മുഖത്ത് ഭയം നിഴലിച്ചിരുന്നു.
"ഇന്ന് എന്റെ കൂടെ കട്ടിലിൽ കിടക്കാവോ എനിക്ക് ഒറ്റയ്ക്ക് പേടിയാ."
"വിടർന്ന കണ്ണുകളോടെ അവൾ ചോദിച്ചപ്പോൾ എനിക്ക് നിരസിക്കാനായില്ല അന്ന് ആദ്യമായി അവളോട് പ്രണയവും മറ്റെന്തോ വികാരവും തോന്നി തുടങ്ങിയിരുന്നു.
ഞാൻ എഴുന്നേറ്റ് കട്ടിലിലേക് നടന്നപ്പോൾ അവൾ കുറച്ചു നീങ്ങി എനിക്ക് കിടക്കാൻ സ്ഥലം ഉണ്ടാക്കി തന്നു. അവളുടെ അടുത് ഞാൻ കിടന്നു അവളുടെ ദേഹത്തു നിന്നും മുല്ലപ്പൂവിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് തുളച്ചു കയറി.
അവൾക്ക് അഭിമുഖമായാണ് ഞാൻ കിടന്നത് എന്നെ ഉറ്റുനോക്കുന്ന കണ്ണുകളും വിറക്കുന്ന കവിൾതടങ്ങളും അല്പം മലർന്ന ചുണ്ടും ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴിയും എന്നെ വല്ലാതെ ആകർഷിച്ചു.
"എന്താ ഏട്ടാ."
നാണത്തോടെ അവൾ ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ഞാൻ ചുമ്മൽ കൂച്ചി.
#ട്രാഷ്##
ആകാശത്തു ഒരിടി വെട്ടിയതും പെണ്ണ് പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി എന്നെ അമർത്തി കെട്ടിപ്പിടിച്ചു. അതെ സമയം എന്റെ ഉള്ളിലും ഒരു മിന്നൽ പാഞ്ഞു.
💬 Comments
View all comments