Chapter Title : അവൾക്കായ് [കുരുടി]
നടന്നടുക്കുന്നത് ഞാൻ അറിഞ്ഞു വെയിലിന് മീതെ ഒരു തണലും എന്റെ മുകളിൽ വീണു.
ഒരു കൈ എന്റെ കയ്യില്‍ പിടിച്ച് എന്നെ ഉയര്‍ത്തി , എഴുന്നേൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു അവിടെത്തന്നെ ഞാൻ കുത്തിയിരിക്കാൻ നോക്കിയപ്പോൾ എന്റെ കൈയിൽ പിടിച്ചു കൊണ്ട് എന്നെ അയാൾ ഒരു ഫുൾ സ്ലീവ് റൗണ്ട് നെക്ക് ടി ഷർട്ട് ഉടുപ്പിച്ചു.
ഒന്നും ചെയ്യാനാവാതെ മരവിച്ചു നിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളു, ഊർന്നു താഴേക്ക് വീഴാൻ പോയ എന്നെ അയാൾ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു, അയാളുടെ ഉടുപ്പാണ് എന്നെ ധരിപ്പിച്ചതെന്നു എനിക്കപ്പോഴാണ് മനസ്സിലായത് മുഖം ഉയർത്താൻ പോലും ഞാൻ അശക്ത ആയിരുന്നു അവന്റെ നെഞ്ചിൽ ചാരി മുഖം അമർത്തി കരഞ്ഞുകൊണ്ട് ഞാൻ നിന്നു.
എന്നെയും വലിച്ചുകൊണ്ട് ഒരു ഓട്ടോയ്ക്കു മുമ്പിലേക്ക് നിന്ന അവൻ അതിലിരുന്നവരോട് പുറത്തേക്കിറങ്ങാൻ പറയുന്നതും, പിന്നെ ഡേയ്‌സിയെ വിളിച്ചു എന്നെ ഏല്പിക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. ചുറ്റി പിടിച്ചിരുന്ന എന്നെ അല്പം ബലം പിടിച്ചാണ് അവന്റെ ദേഹത്തു നിന്നും പറിച്ചുമാറ്റിയത് ഒരു താങ്ങു അത്രയും ആഗ്രഹിച്ചിരുന്ന എനിക്ക് അപ്പോൾ അത് നഷ്ടപ്പെടുന്നതിൽ അമർഷവും സങ്കടവും എന്നെ വീണ്ടും ഉലച്ചു .
ഓട്ടോയിലേക്കിരുത്തി ഒപ്പം ഡേയ്‌സിയും കയറി എന്നെ പൊതിഞ്ഞു പിടിച്ചു, അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു പക്ഷെ ഒന്നും എനിക് കേൾക്കാനായില്ല ചെവിയിൽ വണ്ട് മൂളുന്ന പോലെ മുരൾച്ച മാത്രം.
ഓട്ടോയിൽ നിന്നും എന്നെ താങ്ങിപിടിച്ചു കൊണ്ട് വരുന്ന എന്നെ കണ്ടു അമ്മ ഓടി വന്നു.
"എന്നാ പറ്റി,.... അയ്യോ ഇതെന്താ ഡ്രസ്സ് എന്താ പറ്റിയെ മോളെ ഇതാരുടെ ഡ്രസ്സ് അഹ്".
അതുവരെ പിടിച്ചു നിർത്തിയതെല്ലാം
💬 Comments
View all comments