Chapter Title : അവൾക്കായ് [കുരുടി]
അമ്മയെ കണ്ടതോടെ അണപൊട്ടി, കരഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ തോളിലേക്കു വീണു.
എന്നെ ചേർത്ത് പിടിച്ചു അമ്മ നിന്നപ്പോൾ ഡെയ്‌സി പറഞ്ഞു.
"അമ്മേ ഇന്ന് ബ്രോഡ്വേയിൽ ഫ്രഷേഴ്‌സ് ഡേയ്ക്കുള്ള കുറച്ചു സാധങ്ങൾ വാങ്ങാൻ വേണ്ടി പോയതാ ഞാനും ഇവളും അവിടെ വെച്ച് ഒരു വണ്ടിയുടെ ഹുക്കിൽ ഇവളുടെ ചുരിദാർ കുടുങ്ങി, വണ്ടി പെട്ടെന്നെടുത്തപ്പോൾ ചുരിദാർ കീറി പോയി".
അവൾ പറഞ്ഞു നിർത്തിയതും അമ്മയുടെ ഹൃദയം നിലവിട്ടു മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എന്റെ കരച്ചിൽ കൂടുതൽ ഉയർന്നത് കൊണ്ടാവും അമ്മ എന്നെ ചേർത്ത് പിടിച്ചു.
"അയ്യേ ഇത്രേ ഉണ്ടായുള്ളോ സാരമില്ല ന്റെ കുട്ടി അറിഞ്ഞോണ്ടല്ലല്ലോ അറിയാണ്ട് പറ്റീതല്ലേ ആർക്കു വേണേലും സംഭവിക്കാം വാ സാരമില്ല".
എന്നെ അകത്തേക്ക് അവർ രണ്ടു പേരും കൂടെ കൊണ്ട് പോവുമ്പോൾ അമ്മയുടെ വാക്കുകൾ ഇടറിയത് എന്നെ തളർത്തിയിരുന്നു.
മുറിയിൽ ഞാൻ മണികൂറുകള്‍ കരഞ്ഞു തീർത്തു, തൻമൂലം അല്ലെങ്കിലും അവിടെ അനുഭവിച്ച നാണക്കേട് തികട്ടി വന്നുകൊണ്ടിരുന്നു, ഒപ്പം ഉയർന്ന മൊബൈലുകളുടെ ചിത്രം കൂടി ഓർത്തപ്പോൾ സങ്കടം പേടിയിലേക്ക് വഴി മാറി . കൂടുതൽ കരയാനെ കഴിയുന്നുള്ളൂ."മോളെ ".
അച്ഛന്റെ വിളികേട്ടപ്പോളാണ് ഞാൻ എണീറ്റത് വന്ന അതെ ഡ്രെസ്സിൽ തന്നെ കിടന്നു കരഞ്ഞു എപ്പോഴോ ഉറങ്ങിയിരുന്നു.
"നീ എന്തിനാ ഈ കിടപ്പു കിടക്കുന്നെ ഒന്നും മനപ്പൂർവം സംഭവിച്ചതല്ലല്ലോ, നിന്റെ തെറ്റുമല്ല........എഴുന്നേൽക്കു മോളെ ദേ ഇവിടെ അമ്മയ്ക്കും എനിക്കും ഒക്കെ വിഷമാവും നീ ഇങ്ങനെ ഒതുങ്ങി കിടന്നാൽ എണീറ്റ് വല്ലതും കഴിക്ക്."
എന്നെയും വലിച്ചു പൊക്കി അച്ഛൻ താഴെ ഡൈനിങ്ങ് ഹാളിലേക്ക് കൊണ്ട് പോയി, അവിടെ അമ്മ
💬 Comments
View all comments