Chapter Title : Avalude ravukal part 2
”
” ഇല്ല ഞാൻ വിശ്വസിക്കില്ല , എന്റെ ചാരൂ ഒരിക്കലും അങ്ങനെയൊന്നും …. ഏയ് ഇല്ല ….ഇല്ല…. ഇല്ല ”
” ഹഹാ ..ഹഹഹ … നിന്ടെ ചാരൂ ചത്തിട്ടു വര്ഷം രണ്ടര കഴിഞ്ഞു . ആറു മാസം അവൾ നിന്ടെ വിളി കാത്തിരുന്നു , നീ തിരിച്ചു വരും എന്ന് വിശ്വസിച്ചു .. ഉണ്ടായില്ല. ഒടുവിൽ മരണത്തിന്റെ മുന്നിൽ തന്നെ സമർപ്പിക്കാൻ തീരുമാനിച്ച അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന ആൾക്കുമുന്നിൽ അവൾ അവളെത്തന്നെ സമർപ്പിച്ചു. അതവൾക്കൊരു പുനർജന്മമായിരുന്നു ശക്തമായ ഒരു പുനർജ്ജന്മം ”
” ഇല്ല ഞാൻ വിശ്വസിക്കില്ല നീ … അങ്ങനെ ചെയില്ലൊരിക്കലും ” എന്റെ ശരീരം തളർന്നു.. തൊണ്ട വറ്റിവരണ്ടു തുടങ്ങി ..
” അപ്പൊ ഞാൻ രാവിലെ വിളിച്ചപ്പോ ഫോൺ എടുത്തത് , അത് അതാണോ അയാൾ ”
” അല്ല , നീ വിളിച്ചപ്പോ ഫോൺ എടുത്തത് ഇക്കയായിരുന്നു ”
” അതാരാ ഇക്ക ” ഞാൻ ചോദിച്ചു
” എന്റെ ഓഫീസിലെ ഡ്രൈവറാണ് റിയാസിക്ക ”
” അപ്പൊ നിന്നെ രക്ഷിച്ച ആൾ , അയാളെവിടെ ” …. എന്നിലെ ആകാംഷ വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിച്ചുകൊടിരുന്നു
” അതൊക്കെ വലിയ കഥയെ പിന്നെ ഒരു ദിവസം പറയാം …ഞാൻ കിടക്കട്ടെ ” അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു
” അതെ ഇതൊക്കെ കഥയെ നീ എന്നെ പറ്റിക്കാൻ പറയുന്ന ഒന്നാന്തരം കഥകൾ , അല്ലെ ചാരൂ ? ”
” ശെടാ ഇത് വല്യ ശല്യമായല്ലോ , ” അവൾക്കു വീണ്ടും ദേഷ്യം വന്നു
ഞാൻ വിട്ടില്ല ” സത്യം പറയുന്ന വരെ ഞാൻ ചോദിച്ചുകൊണ്ടേയിരിക്കും. അല്ലാതെ എനിക്ക് മനസമാധാനം കിട്ടില്ല . നീ ഇ പറഞ്ഞത് മുഴുവൻ നുണയല്ലേ ”
” വിശ്വാസം വരുന്നില്ലലെ നിനക്ക് … ചിലപ്പോ എനിക്കും ഇതേപോലെ തോന്നാറുണ്ട്. കഴിഞ്ഞ കാലങ്ങൾ പുറകോട്ടു നോക്കുമ്പോ ”
” പക്ഷെ സത്യം അതല്ല നീ രാവിലെ ശബ്ദം കേട്ട റിയാസിക്ക ഉൾപ്പെടെ എത്രയോ
💬 Comments
View all comments