0%

Chapter Title : Avalude ravukal part 2

Author : kkstories Read All Parts 694

നാലു റിങ് കഴിഞ്ഞിട്ടുണ്ടാകും അപ്പുറത്തുനിന്നും ഒരു സ്ത്രീ ശബ്ധം …

” ഹാലോ ”

എന്റെ സപ്ത നാഡികളും തളരുന്നതുപോലെ തോന്നി എനിക്ക്, അതെ എന്റെ ചാരുവിന്ടെ ശബ്ദം.

” ഹ…ഹാലോ” വിക്കി വിക്കി ഞാൻ മറുപിടി പറഞ്ഞു

” ആരാ ഇത് ” അവൾ എന്നോട് ചോദിച്ചു

” ഞാൻ ..ഞാൻ ..”

” ഓഹ് നീയായിരുന്നോ ”

വളരെ ബോൾഡ് ആയിട്ടാണ് അവൾ മറുപിടി പറഞ്ഞത് . ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും ഉണ്ടായില്ല.

” ദുബായിൽ വലിയ ബിസിനസ് ഒക്കെ ആയെന്നു ഞാനറിഞ്ഞു , പിന്നെ എന്തെ വിളിച്ചത് ”

തികച്ചും ലാഘവത്തോടെയുള്ള അവളുടെ സംസാരം എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത് .

” അപ്പൊ നീ തന്നെയാണല്ലേ രാവിലെ വിളിച്ചത് , സമയം ഒരുപാടായി എനിക്ക് കിടക്കണം . എന്താണെങ്കിലും വേഗം പറ ” അവൾ പറഞ്ഞു നിറുത്തി.

” അത് ഞാൻ വെറുതെ വിളിച്ചതാ. എന്തെല്ലാ വിശേഷങ്ങൾ എന്നറിയാൻ ”

” നിന്നോട് പറയത്തക്ക വിശേഷമൊന്നും ഇല്ല എനിക്ക് , ഇനിയിപ്പോ അങ്ങനെ എന്തെങ്കിലും ഉണ്ടേ അറിയിച്ചേക്കാം ”

അവൾ വല്ലാത്ത ഒരു മൂഡിലാണെന്ന് തോന്നി അതോ ഞാനായതുകൊണ്ട് ഇങ്ങനെ സംസാരിക്കുന്നതാണോ ?

” ചാരൂ പ്ളീസ് , എന്നോടിങ്ങനെ സംസാരിക്കല്ലേ നീ , ഒന്നുല്ലെങ്കിലും മൂന്ന് വര്ഷം കഴിഞ്ഞ ഞാൻ വിളിക്കുന്നത്. കുറച്ചുകൂടെ സോഫ്റ്റ് ആയിട്ടു എന്നോട് സംസാരിച്ചൂടെ നിനക്ക് ” ഒരു വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു
” സോഫ്റ്റ്നസ് വിചാരിച്ചു നീ എന്നെ വിളിക്കണ്ട, ഞാൻ ഇങ്ങനൊക്കെ തന്നാ

💬 Comments

View all comments