Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഓക്കേ എന്റെ അടുത്ത് വന്നു സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി. ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ച എനിക്ക് എന്നോടുതന്നെ വെറുപ്പ് തോന്നി. വല്ലാത്ത ഒരുതരം വീർപ്പുമുട്ടൽ അനുഭവിക്കുക ആയിരുന്നു ഞാൻ.
ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം കണ്ണൻ എന്നെ കാണാൻ വന്നു.
അഭി എന്താടാ നിനക്ക് പറ്റിയത്, നീ എന്താ ഓഫീസിൽ വരാത്തത്, വിളിച്ച ഫോൺ പോലും എടുക്കാത്തത് എന്താ?
ഒന്നുമില്ല എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറാൻ കുറെ ശ്രമിച്ചു, പക്ഷേ അവസാനം എല്ലാം അവനോടു പറയേണ്ടി വന്നു. എല്ലാം കേട്ടുകഴിഞ്ഞ് അവൻറെ കയിൽ നിന്ന് നല്ലോരെന്നം കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചു പക്ഷേ കണ്ണൻ ഒന്നും മിണ്ടാതെ വീട്ടിൽ നിന്നും ഇറങ്ങി പോയി, എന്തിനും നിഴലായി എന്നോടൊപ്പം ഉള്ള എന്റെ ആത്മ മിത്രം ആണ് ഒന്നും പറയാതെ പോയത്. അതോടെ ഞാൻ ശെരിക്കും ഒറ്റപ്പെട്ടത് പോലെ തോന്നി എനിക്ക്,
പിന്നെയും ദിവസങ്ങളിൽ കടന്നുപോയി, അതോടൊപ്പം എന്റെ അവസ്ഥയും മോശമായി വന്നുകൊണ്ടിരുന്നു. കുറ്റബോധത്തിന്റെ തീക്കനൽ എന്റെ ഉള്ളിൽ ആളിക്കത്തിക്കൊണ്ടിരുന്ന്. കണ്ണട ക്കുമ്പോഴൊക്കെ സാറയുടെ കരഞ്ഞു കൊണ്ടുള്ള ആ നോട്ടം മുന്നിൽ തെളിഞ്ഞു വരും അപ്പോഴൊന്നും എനിക്ക് ഉറങ്ങാൻ പറ്റുന്നുണ്ടയിരുന്നില്ല.
അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മ എന്റെ മുറിയിലേക്ക് വന്നു ഞാൻ ജനലിൽ കൂടെ പുറത്തേക്ക് നോക്കി എന്തോ ചിന്തിച്ച് കൊണ്ട് നിൽക്കുകായിരുന്നു.
അഭി....
ഞാൻ തിരിഞ്ഞു നിന്ന് വിളി കേട്ടു
എന്താ അമ്മെ.
മോനെ മേരി വിളിച്ചിരുന്നു...
അമ്മ പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി, എല്ലാം എല്ലാവരും അറിഞ്ഞോ,
💬 Comments
View all comments