Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഉണ്ടായിരുന്ന ആ പ്രെസരിപ്പ് നഷ്ടമായിരിക്കുന്നു, മുടിയൊക്കെ പാറിപ്പറന്നു കിടക്കുന്നു ഒറ്റനോട്ടത്തിൽ കണ്ടാൽ ഇപ്പോൾ ഒരു ഭ്രാന്തിയെ പോലെ തോന്നിക്കുന്നു അവളെ
അവളുടെ രൂപവും ഭാവവും കണ്ട് കണ്ണൻ എന്നെ കത്തുന്ന ഒരു നോട്ടം നോക്കി നോക്കി. എല്ലാത്തിനും കാരണം ഞാൻ അല്ലേ എനിക്കും വല്ലാതെ മനസ്സ് വേദനിച്ചു.
അവളെ നോക്കി കൊണ്ടിരുന്ന എല്ലാവരോടുമായി അമ്മ പറഞ്ഞു തുടങ്ങി
മേരി തോമസ് ചേട്ടാ ഇവളെ എനിക്ക് തരുമോ ഞങ്ങടെ അഭിയുടെ പെണ്ണായിട്ട്, മരുമകൾ ആയിട്ടല്ല സ്വന്തം മകൾ ആയിട്ട് നോക്കിക്കോളാം
അമ്മ പറയുന്നത് കേട്ട് അവർ ഇരുവരും കണ്ണ് മിഴിച്ചു
എന്താ ഗായത്രി നീ പറയുന്നത് അതെങ്ങനെ ശരിയാവും കുടുംബക്കാരും പള്ളിയും പട്ടക്കാരും എല്ലാം എതിര് നിൽക്കും ഇങ്ങനെ ഒരു ബന്ധത്തിന്
മേരിയമ്മ ഒരു സംശയരൂപേണ പറഞ്ഞു, പക്ഷേ ആ വാക്കുകളിൽ എതിർപ്പൊന്നും ഇല്ലായിരുന്നു.
'അമ്മ അച്ഛനെ നോക്കി അച്ഛൻ തോമസ് അങ്കിളിനെയും
ദേവ എന്താടാ ഇത്
അച്ഛൻ ഒന്നും മിണ്ടിയില്ല
അബി നീയും സാറായും തമ്മിൽ പ്രണയത്തിലാണോ
അച്ഛൻ മൗനം പാലിക്കുന്നത് കണ്ടു തോമസ് അങ്കിൾ എന്നോട് ചോദിച്ചു
ഞാനും ഒന്നും മിണ്ടിയില്ല തല താഴ്ത്തി ഇരുന്നു
കണ്ണാ എന്താടാ കാര്യം നീ അറിയാത്ത രഹസ്യം ഒന്നും ഇവർക്കിടയിൽ ഉണ്ടാകില്ല എന്ന് എനിക്ക് അറിയാം നീ എങ്കിലും പറ ഇവർ തമ്മിൽ പ്രണയത്തിൽ ആണോ.
ഞാനും അച്ഛനും മൗനം പാലിക്കുന്നത് കണ്ട് മേരി അമ്മ കണ്ണനോട് ചോദിച്ചു.
എന്റെ അറിവിൽ ഇവർ സുഹുർത്ത്ക്കൾ മാത്രം ആയിരുന്നു, പക്ഷേ ഇപ്പൊൾ.....
എന്താടാ എന്താ ആരെങ്കിലും ഒന്ന് പറ.... മേരി
💬 Comments
View all comments