Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഭൂമിയിലേക്ക് വരാനോ ജീവിക്കാനോ ഉള്ള അവസ്ഥ ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല. ദേവേട്ടാ തോമസ് ചേട്ടാ എത്രയും പെട്ടെന്ന് ഇവരുടെ വിവാഹം നടത്തണം, ഇവൾക്കോ ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഒരു ചീത്തപ്പേര് വരാതെ നോക്കണ്ട കടമ നമുക്കുണ്ട്,
അമ്മയുടെ വാക്കുകൾക്ക് മുൻപിൽ അച്ഛനും തോമസ് അങ്കിളും സമ്മത ഭാവത്തിൽ സാറയെ നോക്കി, അവരുടെ നോട്ടത്തിന്റെ അർഥം മനസ്സിലായ അമ്മ സാറയുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് കൊണ്ട് പറഞ്ഞു
മോൾ ഇതിന് സമ്മതിക്കണം നിനക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാം എന്നാലും നിന്റെ വയറ്റിൽ വളരുന്ന ആ കുരുന്നു ജീവനെ ഓർത്ത് നീ സമ്മതിക്കണം, എന്റെ മകളായിട്ട് തന്നെയാ നിന്നെ ഞാൻ കാണുന്നത്, ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയും. സമ്മതിച്ചുടെ മോളെ നിനക്ക്,
അമ്മ ഒന്ന് നിർത്തി ചോദ്യ ഭാവത്തിൽ സാറയെ നോക്കി, അവള് കരഞ്ഞു കൊണ്ട് മുഖം ഉയർത്തി ചുണ്ടുകൾ രണ്ടും കടിച്ച് പിടിച്ച് സമ്മതം എന്ന് തലയാട്ടി, അമ്മ സന്തോഷത്തോടെ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു, പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും രജിസ്റ്റർ ഓഫീസിൽ വച്ച് ഞങ്ങളുടെ കല്യാണം കഴിഞ്ഞു, അവളുടെയും എന്റെയും വീട്ടുകാരെ സാക്ഷി നിർത്തി ഞാൻ സാറയുടെ കഴുത്തിൽ താലി കെട്ടി , വിവാഹം കഴിഞ്ഞ് പുറത്ത് ഇറങ്ങിയ എന്റെ അടുത്തേക്ക് സാറയുടെ അച്ഛൻ വന്നു.
അഭി മോനെ എന്റെ മോൾ, അവളെ കൈവിടല്ലെടാ, എന്റെ ജീവൻ ആണ് എന്റെ രണ്ടുമക്കൾ അതിൽ ഒരെണ്ണം ആണ് ഇപ്പൊ നിനക്ക് പറിച്ച് തന്നത്, അവക്ക് എന്തേലും
💬 Comments
View all comments