Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
വീട്ടിലേക്ക് കൊണ്ടു വരുന്നത്, അവൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതെ ഞാനും അമ്മയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു, ആശുപത്രി വാസവും ഹെവി ഡോസ് ഉള്ള മരുന്നുകളും ഒക്കെ തന്നെ അവളെ ഒരുപാട് ക്ഷീണിപ്പിച്ചിരുന്നു. മോളുടെ കര്യങ്ങൾ മിക്കതും ഞാൻ തന്നെ ആയിരുന്നു നോക്കിയത്, അവൾക്ക് പാല് കൊടുക്കാൻ സാറയുടെ കൈയിലും കുളിപ്പിക്കാൻ അമ്മയുടെ കൈയിലും കൊടുക്കും, ബാക്കി എല്ലായിപ്പോഴും തന്നെ മോൾ എന്റെ അടുത്ത് ആയിരുന്നു.
മണിക്കുട്ടിയുടെ പേരിടീൽ ചടങ്ങിന്റെ അന്ന് അച്ഛന്റെ മടിയിൽ ഇരുത്തി കുഞ്ഞിനെ പേര് വിളിക്കാൻ നേരം അവളോട് ആയിരുന്നു ആദ്യം ചോദിച്ചത് പക്ഷേ അവള് കടക്കണ്ണിട്ട് എന്നെ നോക്കുക മാത്രം ആയിരുന്നു ചെയ്തത്, ഒന്നും പറഞ്ഞില്ല. അവളുടെ മൗനം ആ കർത്തവ്യം എന്നെ ഏല്പിച്ചതിന്റെ സൂചന ആയിരുന്നു. അവളുടെ നോട്ടം കണ്ട അമ്മ അടുത്ത ഊഴം എനിക്ക് നൽകി, എന്ത് പറയും എന്നോർത്ത് പെട്ടെന്ന് ഞാനും ഒന്ന് ശങ്കിച്ചു, കാരണം കുഞ്ഞിന് പേര് സാറ തന്നെ പറയും എന്ന് ആലോചിച്ച ഞാൻ അവൾക്കായി പേര് ഒന്നും നോക്കി വചിട്ടില്ലയിരുന്നു. എന്നൽ എന്റെ പരിഭ്രമം കണ്ട് സാറയുടെ മുഖത്ത് ഒരു കുസൃതി ചിരി വിടരുന്നത് ഞാൻ കണ്ടു, അത് നോക്കിക്കൊണ്ട് തന്നെ ഞാൻ ഒരു പേര് പറഞ്ഞു സ്രാവണി.
സ്രാവണി എൻ്റെ മോൾ......
കള്ളിപെണ്ണ് പകൽ മുഴുവനും ഉറങ്ങിയിട്ട് രാത്രിയിൽ കണ്ണും തുറന്നു കിടക്കും അവളോടൊപ്പം ഇരുന്നു അവളെ കളിപ്പിച്ചില്ല എങ്കിൽ അപ്പോ തൊടങ്ങും കരച്ചിൽ, അല്ലെങ്കി പുള്ളിക്കാരി ക്ക് ഒരു വഴക്കും ഇല്ല, എന്റെ രാത്രിയിലെ ഉറക്കത്തിന്റെ കാര്യത്തിൽ തീരുമാനം ആയി, വെളുപ്പിനെ 3
💬 Comments
View all comments