Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
അറിയാവുന്നത് കൊണ്ട് പിന്നെ അങ്ങോട്ട് എന്റെയും മണിക്കുട്ടിയുടെയും ലോകം ആണ്, ഞാൻ അവളെ ഓരോ കര്യങ്ങൾ പറഞ്ഞു കളിപ്പിക്കുമ്പോ അവള് പല്ലില്ലാത്ത മോണ കാണിച്ച് ഓരോ ശബ്ദം ഉണ്ടാക്കുകയും കൈയും കാലും ഒക്കെ ഇട്ട് അടിക്കുകയും ഒക്കെ ചെയും, സാറ ഉറങ്ങി എന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ ഞാൻ പിന്നെ മണിക്കുട്ടിയോട് സംസാരിക്കുന്നത് മുഴുവൻ അവളെ കുറിച്ച് ആയിരിക്കും സംസാരിക്കുക, എന്തൊക്കെ പറഞ്ഞാലും പെണ്ണ് ഉറങ്ങില്ല, എന്റെ ഉറക്കവും പോയി, അവസാനം അതിന് ഒരു പോംവഴി ഞാൻ തന്നെ കണ്ടെത്തി,
സാറ ഉറങ്ങിയ ശേഷം അവളുടെ ചുട് കിട്ടുന്ന രീതിയിൽ കുഞ്ഞിനെ അവളോട് ചേർത്ത് കിടത്തും എന്നിട്ട് കുഞ്ഞിനോട് ചേർന്ന് ഞാനും കിടക്കും.
എന്നെയും മോളെയും നോക്കിക്കൊണ്ട് കട്ടിലിന്റെ ഒരു വശത്തായി ചരിഞ്ഞു ആണ് അവള് കിടക്കുന്നത്, അപ്പോ ഞാൻ മണിക്കുട്ടിയെ അവളുടെ മാറോടു ചേർത്ത് കിടത്തും എന്നിട്ട് മണിക്കുട്ടിയുടെ വശത്തായി അവളുടെ ദ്ദേഹത്തോട് മുഖം അടുപ്പിച്ച് വെച്ച് ഞാനും കിടക്കും, അച്ഛന്റെയും അമ്മയുടെയും ചുട് ഒരുമിച്ച് കിട്ടുന്നതോടെ പെണ്ണ് പെട്ടെന്ന് ഉറങ്ങും, അതോടെ ഞാനും ഹാപ്പി,
മണിക്കുട്ടയെ അങ്ങനെ കിടത്തുമ്പോൾ ഉറക്കത്തിൽ ആണെങ്കിൽ പോലും സാറ കുഞ്ഞിനെ ചേർത്ത് പിടിക്കുമായിരുന്നു, ഒരു ദിവസം പതിവുപോലെ കുഞ്ഞിനെ അവളോട് ചേർത്ത് കിടത്തി ഞാനും കിടന്നു, അന്ന് സാറ കുഞ്ഞിനൊപ്പം ചേർത്ത് പിടിച്ചത് എന്നെയും ആയിരുന്നു, ആ നിമിഷം അറിയാതെ കണ്ണ് നഞ്ഞുപോയി, ഒരുപാട് കൊതിച്ചിരുന്നു അങ്ങനെ ഒന്നു കിടക്കാൻ, അത് കൊണ്ട് തന്നെ പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഞാൻ പഴയ പോലെ ഹാപ്പി ആയിരുന്നു, മണിക്കുട്ടി ആയിരുന്നു എനിക്ക്
💬 Comments
View all comments