Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഏറ്റവും വലിയ കൂട്ട്, എന്റെ മോളോഡോപ്പം ഉള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടത് തന്നെ ആയിരുന്നു. അവ എല്ലാം തന്നെ ഇന്നലെ പോലെ ഞാൻ ഇന്നും ഓർക്കുന്നു.
ആർക്കു വേണ്ടിയും കത്ത് നിൽക്കാതെ കാല ചക്രം വീണ്ടും തിരിഞ്ഞുകൊണ്ടിരുന്നു.
മണിക്കുട്ടിയുടെ ഒന്നാം പിറന്നാൾ
സാറ എന്റെ വീട്ടിൽ വന്നിട്ട് 2 വർഷം ആയിട്ടും എനിക്കും സാറക്കും വീണ്ടും അടുക്കാൻ സാധിച്ചിരുന്നില്ല, അവളിൽ നിന്നും എന്തോ ഒരു ശക്തി എന്നെ അകറ്റി നിർത്തിയിരുന്നു. ഞങൾ തമ്മിൽ ഒരു ഭാര്യാ ഭർതൃ ബന്ധം ഇല്ല എന്ന് വീട്ടുകാർക്കും അറിവുള്ള കാര്യം ആയിരുന്നു എങ്കിലും ആരും ഒന്നും പറഞ്ഞിരുന്നില്ല, എല്ലാം ഒരു ദിവസം ശെരി ആകും എന്ന് എന്നെപ്പോലെ അവരും വിശ്വസിച്ചു. മണിക്കുട്ടിയുടെ പിറന്നാൾ ഒരു കുറവും വരുത്താതെ ഗംഭീരമായി ഞങ്ങളുടെ വീട്ടിൽ വെച്ച് ആഘോഷിച്ചു, എന്റെ വീട്ടുകാരും സാറയുടെ വീട്ടുകാരും കണ്ണനും കുടുംബവും പിന്നെ കുറച്ച് സുഹൃത്തുക്കൾ ഒക്കെ കൂടി ആ കാര്യം അങ്ങ് കളർ ആക്കി. എല്ലാവർക്കും എന്തെന്നില്ലാത്ത സന്തോഷം പകർന്നു നൽകിയ ഒരു ദിനം കൂടി ആയിരുന്നു അത് എനിക്കും.
പക്ഷേ വിധിയെ തടുക്കാൻ ആകില്ലല്ലോ. ഞാൻ മറന്നു തുടങ്ങിയ കഴിഞ്ഞുപോയ ഓർമകൾ എല്ലാം തന്നെ അന്നത്തെ ദിവസം എന്നിലേക്ക് വീണ്ടും തിരികെ എത്തി. മണിക്കുട്ടിയുടെ പിറന്നാൽ ആഘോഷം ഒക്കെ കഴിഞ്ഞ് സമയം വൈകുന്നേരം ആയിരുന്നു, ഞാൻ മോളെയും നെഞ്ചില് കിടത്തി ഹാളിലെ സെറ്റിയിൽ കിടന്നു ഒന്ന് മയങ്ങുവയിരുന്നു. ആരുടെയോ തേങ്ങൽ ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത്, കണ്ണുതുറന്ന് ചുറ്റും നോക്കി ആരെയും കാണുന്നില്ല, ശബ്ദം കേൾക്കുന്നത്
💬 Comments
View all comments