Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
എന്റെ റൂമിൽ നിന്നും ആണെന്ന് മനസ്സിലായി, അത്കൊണ്ട് തന്നെ അത് ആരായിരിക്കും എന്നും എനിക്ക് ഊഹിക്കുവൻ സാധിച്ചു. ഇവൾ ഇപ്പൊ എന്തിനാ കരയുന്നത് എന്ന് സ്വയം ചോദിച്ചുകൊണ്ട് ഞാൻ മണിക്കുട്ടിയേം എടുത്ത് തോളിൽ ഇട്ടുകൊണ്ട് റൂം ലക്ഷ്യമാക്കി നടന്നു. അവിടെ എത്തിയപ്പോൾ കണ്ടത് എനിക്ക് പുറം തിരിഞ്ഞു നിന്ന് എന്തോ ഒന്ന് മാറോടു ചേർത്ത് പിടിച്ച് ശബ്ദം പുറത്ത് വരാതെ തേങ്ങി കരയുന്ന സാറയെ ആണ്. അവളുടെ മുഖം എനിക്ക് ദൃശ്യം ആയില്ലെങ്കിൽ കൂടി ആ കാഴ്ച എന്നെ വേദനിപ്പിച്ചു എങ്കിലും നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ,
മോളെ ഒന്നിങ്ങോട്ട് വന്നേ,
പെട്ടെന്ന് അമ്മ അവളെ അടുക്കളയിലേക്ക് വിളിച്ചു.
ദാ വരുന്നു അമ്മെ.
അവള് മുഖം തുടച്ച് കൈയിൽ ഇരുന്നത് അവിടെ തന്നെ വെച്ചിട്ട് അമ്മയുടെ അടുത്തേക്ക് പോയി, ഞാൻ അവള് കാണാതെ ഒരു വശത്തേക്ക് മാറി നിന്നു. അവള് പോയ ശേഷം റൂമിൽ കയറി ആ വസ്തു എന്താണെന്ന് നോക്കി.
അവളുടെ ചിലങ്ക ആയിരുന്നു അത്. അവളുടെ ശരീരത്തിലെ ഒരു അവയവം പോലെ എപ്പോഴും അവള് അണിഞ്ഞിരുന്ന ചിലങ്ക,
പക്ഷേ ഇപ്പൊൾ 2 വർഷം ആയിരിക്കുന്നു അവള് ചിലങ്ക കെട്ടിയിട്ട്, അവള് പണ്ട് പറഞ്ഞ അവളുടെ സ്വപ്നങ്ങളെ കുറിച്ച് അവളുടെ ലക്ഷ്യങ്ങളെ കുറിച്ചുള്ള വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി കേട്ടു, ഞാൻ മറന്നു തുടങ്ങിയ എന്നിലെ കുറ്റബോധവും, ഒരു പെണ്ണിന്റെ ജീവിതം തകർത്തവൻ എന്നുള്ള വിചാരവും വീണ്ടും എന്റെ മനസ്സിനെ സങ്കടത്തിന്റെ ആലയിൽ വെച്ച് ചുട്ടു പൊളിക്കാൻ തുടങ്ങി.
ഇല്ല... ഞാൻ കാരണം അവള്
💬 Comments
View all comments