Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഇവിടെ നിന്ന് തിരിക്കും എന്ന് ഞാൻ അവർക്ക് ഉറപ്പ് കൊടുത്തു ഫോൺ വെച്ചു. അപോൾ തന്നെ മനസ്സിന് പകുതി ആശ്വാസം, ഞാൻ സാറയുടെ അടുത്തേക്ക് ചെന്നു അവള് കയിൽ ഒരു ടൗവലും എണ്ണയും ഒക്കെ എടുത്ത് കുളിക്കാൻ കയറാൻ ഉള്ള പുറപ്പാടിൽ ആയിരുന്നു.
ചിഞ്ചു..... വർഷങ്ങൾക്ക് ശേഷം ആയിരുന്നു ഞാൻ അവളെ അങ്ങനെ വിളിച്ചത്. വിടർന്ന തിളങ്ങുന്ന കണ്ണുകളോടെ അവള് എന്നെ നോക്കി. അവളുടെ കണ്ണിലേക്ക് നോക്കിതന്നെ ഞാൻ പറഞ്ഞു.
നാളെ വൈകിട്ട് നമുക്ക് ഒരിടം വരെ പോകണം, നിന്റെ കുറച്ചു ഡ്രസ്സ് ഒക്കെ എടുത്തോ, കുറച്ച് നാൾ അവിടെ നിൽക്കേണ്ടി വരും.
എവിടേക്കാണ് എന്നേ, എന്തിനാണ് പോകുന്നത് എന്നോ ഒന്നും തന്നെ അവള് തിരിച്ച് ചൊതിക്കാതെ ശെരി എന്ന അർത്ഥത്തിൽ തലയാട്ടി മൂളുക മാത്രമാണ് അവള് ചെയ്തത്.
ഞാൻ അമ്മയോടും നാളെ വൈകിട്ട് പോകുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു, അമ്മ മേരി അമ്മയെയും വിളിച്ചു പറഞ്ഞു, മേരി അമ്മയും അച്ഛനും കൂടെ അടുത്ത ദിവസം രാവിലെ അവളെ വന്നു കണ്ടിട്ട് പോയി, പക്ഷേ ആരും തന്നെ അവളോട് എങ്ങോട്ട് ആണ് പോകുന്നത് എന്ന് പറയാതെ അവൾക്ക് ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി.
അന്ന് വൈകുന്നേരം ഞാനും അവളുടെ യാത്രയായി, മണികുട്ടിയെ അമ്മയെ ഏൽപ്പിച്ചിട്ടാണ് ഞങൾ പോകുന്നത്, അതിന്റെ ഒരു വിഷമം ചിഞ്ചു വിൻെറ മുഖത്ത് കാണാൻ ഉണ്ട്. ഇറങ്ങുന്നതിനു മുൻപ് അമ്മ ചെറിയ ഒരു ഗിഫ്റ്റ് ബോക്സ് അവൾക്ക് സമ്മാനിച്ചു,
നഷ്ടപ്പെട്ടു എന്ന് കരുതുന്നത് ഒക്കെ തിരികെ നേടാൻ ഇനിയും ഒരുപാട് സമയവും അവസരങ്ങളും മുൻപിൽ
💬 Comments
View all comments