Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഒന്നും എനിക്ക് തോന്നിയില്ല, എപ്പോഴും മനം നിറയെ അവൾ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാകും. മറ്റൊന്നും ഞാൻ കണ്ടില്ല കേട്ടില്ല ,എന്തിനു വേണ്ടി എന്നറിയാതെ കണ്ണുകൾ നിറഞ്ഞിരുന്നു, സങ്കടം വന്നാൽ മാത്രമല്ല സന്തോഷത്തിലും കണ്ണുനനയുമല്ലോ, അനന്ത കണ്ണീർ ആയിരിക്കും. എൻ്റെ കാലുകൾ യാന്ത്രികമായി അവൾക്കരികിലേക്ക് ചലിച്ചു.
പെട്ടെന്ന് കണ്ണൻ എന്നെ പിടിച്ചു നിർത്തി.
നീ ദിവാ സ്വപ്നവും കണ്ടോണ്ട് എങ്ങോട്ടാടാ?
അവന്റെ ചോദ്യം ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്. അവന്റെ ചോദ്യത്തിന് മറുപടിയായി നല്ലപോലെ ഒന്നു ഇളിച്ചുകാണിച്ചു.
അയ്യ എന്താ കിണി.
ചെറുതായി ഒന്നു ചമ്മി എങ്കിലും അവൻ്റെ അടുത്തയോണ്ട് കുഴപ്പം ഇല്ല.
ഡാൻസ് കഴിഞ്ഞതോടെ രണ്ടു കലാകാരി മാരെയും എല്ലാരും അഭിനന്ദിച്ചു. അവിടെ വെച്ചു ഞാൻ ഒന്നും പറയാൻ നിന്നില്ല. എല്ലാരും ഒന്ന് മാറിയപ്പോൾ കണ്ണനും കർത്തുവും ഒറ്റക്ക് മാറി നിന്നു കുറുകുന്നത് കണ്ടു ഞാൻ അവർക്കരികിലേക്ക് ചെന്ന് കർത്തുവിനെ ഞാൻ അഭിനന്ദിച്ചു.
കാർത്തു പാട്ട് ശെരിക്കും അടിപൊളി ആയിരുന്നു കേട്ടോ, ഒരു ജൂനിയൂർ ചിത്ര ചേച്ചിയാണ് കേട്ടോ. നീ പിന്നണി ഗാന രംഗത്തു തകർക്കും .
പോ അഭിച്ചേട്ടാ കളിയാക്കാതെ. പുകഴ്ത്തിയത് പെണ്ണിന് ഇഷ്ട്ടപെട്ടു എങ്കിലും അങ്ങനെ അങ്ങു സമ്മതിച്ചു തരാൻ വയ്യല്ലോ. ഞാൻ കർത്തുവിനെ അഭിനന്ദിക്കുന്ന സമയത് കണ്ണൻെ മുഖത്തു ഒരു വെടക്ക് ചിരി വിരിഞ്ഞു. ഇതുനു മുൻപ് ഈ ചിരി എന്നൊക്കെ ഞാൻ കണ്ടിട്ടുണ്ടോ അന്നെല്ലാം അവൻ എനിക്കിട്ട് നല്ല എട്ടിന്റെ പണി തന്നെ തന്നിട്ടുണ്ട്.
നീ എന്താടാ ഇവളെ മാത്രം പുകഴ്ത്തുന്നത് , നിൻ്റെ പൊണ്ടാട്ടിയുടെ ഡാൻസും ഉണ്ടായിരുന്നല്ലോ, അത് നിനക്ക് ഇഷ്ട്ടപെട്ടില്ലേ?
അവന്റെ ചോദ്യത്തിൽ എന്തോ ഒരു പന്തികേട് ഞാൻ മണത്തു അവനെ സംശയ ഭാവത്തിൽ ഒന്ന് നോക്കി.
അല്ല നീ അവളോട് ഒന്നും പറയുന്നത് കണ്ടില്ല അത്കൊണ്ട് ചോദിച്ചതാ.
മ്മ് , ഞാൻ ഒന്ന് മൂളിയിട്ടു കർത്തുവിനെ നോക്കിയിട്ട് കർത്തുവിനെ നോക്കിയപ്പോൾ അവളുടെ മുഖത്തും ഒരു കുസൃതി ചിരി, പുറകിൽ ആരുടെയോ സാന്നിധ്യം അറിഞ്ഞപ്പോൾ ഞാൻ ഒന്നു തിരിഞ്ഞു നോക്കി.
അപ്പൊ ദാ നിൽക്കുന്നു തൊട്ടു പിറകിൽ സാറ .
💬 Comments
View all comments