Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
കിടത്തി ഞാനും കിടന്നു. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോഴാണ് സാറ കുളിക്കുവാണെന്നു മനസിലായത്. കുറച്ചു സമയത്തിനുള്ളിൽ ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്ന അവളെ കണ്ടു ഞാൻ ഞെട്ടിപ്പോയി, ഒരു ടവൽ മാത്രം ചുറ്റിയിരിക്കുന്നു അതും അരയുടെ താഴെ വരെ മാത്രം എത്തുന്ന ഒന്ന് , മുടിയിൽ നിന്നും വെള്ളം ഇറ്റു വീഴുന്നു, ഞാൻ മണികുട്ടിയെ ബെഡിൽ കിടത്തിയിട്ട് വായും പൊളിച് അവളെ നോക്കി ഇരുന്നു. ജീവിതത്തിൽ ആദ്യമായി കാണുന്ന കാഴ്ച അതും മനസ്സിൽ കൊണ്ട് നടക്കുന്ന സ്വന്തം ഭാര്യ തന്നെ, ഒരു വേള എന്റെ കണ്ട്രോൾ നഷ്ട്ടമാകും എന്ന് തോന്നിപ്പോയി. ഒരു വട്ടം കണ്ട്രോൾ പോയതിൻ്റെ കേട് ഇതുവരെ തീർന്നിട്ടില്ല, അപ്പോഴാ വീണ്ടും.
ഞാൻ വേഗം റൂമിൽ നിന്നും പുറത്തിറങ്ങി ഹാളിൽ വന്നു തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനും നോക്കി സെറ്റിയിൽ കിടന്നു.
ഒരു പത്തു മിനിറ്റ് കഴിഞ്ഞു ചന്ദ്രോത്സവം സിനിമയിൽ ഇന്ദുലേഖ ശ്രീഹരിയെ ശ്രീ എന്ന് വിളിക്കുന്ന പോലെ വര്ഷങ്ങള്ക്കപ്പുറത്തു നിന്നും ഒരു വിളി എന്നെയും തേടിയെത്തി.
അഭീ.............
ഞാൻ തലചരിച്ചു നോക്കിയപ്പോൾ ദാ നിൽക്കുന്നു നമ്മുടെ നായിക. ഒരു വെളുത്ത നെറ്റി ആണ് വേഷം, മുഖം ആകെ വിഷമത്തിൽ ആണ്. ഞാൻ ചാടിപിടഞ്ഞു എഴുനേറ്റു അവൾക്ക് മുന്നിൽ നിന്നു.
എന്താ അഭി എന്നോട് മിണ്ടാതെ?
അത്..... ഞാൻ......എനിക്ക്.....
എന്ത് പറയണം എന്നറിയാതെ ഞാൻ നിന്ന് വിക്കി.
എന്തെങ്കിലും പറഞ്ഞൊപ്പിക്കുന്നതിന് മുൻപേ എന്നെ വീണ്ടും ഞെട്ടിച്ചുകൊണ്ട് ഒരു പൊട്ടിക്കരച്ചിലോടെ സാറ എന്റെ നെഞ്ചിലോട്ട് അലച്ചുതല്ലി വീണു.
എനിക്കണേ എന്ത് ചെയ്യണം എന്നറിയില്ല. അവൾ എന്നോട്
💬 Comments
View all comments