Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
കഴുത്തിൽ നിന്നും അടർത്തി മാറ്റാൻ നോക്കി,
എവടെ പെണ്ണ് അമ്പിലും വില്ലിലും അടുക്കുന്നില്ല, പിന്നെ അൽപ്പം ബലം പ്രേയോഗിച് തന്നെ അവളെ കഴുത്തിൽ നിന്നും അടർത്തി മാറ്റി, പക്ഷെ പെണ്ണ് വീണ്ടും ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചോട് ഒട്ടി കിടന്നു. അപ്പോഴുണ്ടായിരുന്ന അവളുടെ മുഖഭാവം എന്റെ മനസിന് എന്തെന്നില്ലാത്ത സന്തോഷം നൽകി, മണിക്കുട്ടിയെക്കാൾ ചെറിയ ഒരു കുഞ്ഞിന്റെ ചേഷ്ടകൾ ആണ് ഇപ്പോൾ പെണ്ണ് കാണിച്ചു കൊണ്ടിരിക്കുന്നത്, പെണ്ണിന്റെ മുഖം കാണുമ്പോൾ തന്നെ എന്തെന്നില്ലാത്ത സമാധാനവും ആശ്വാസവും.
എത്ര വിളിച്ചിട്ടും ബലം പ്രയോഗിച്ചിട്ടും പെണ്ണ് കണ്ണ് തുറക്കാനോ എഴുന്നേൽക്കാനോ കൂട്ടാക്കുന്നില്ല, പിന്നെ അവസാന ശ്രെമം എന്നോണം എന്റെ നെഞ്ചിൽ കൈവെച്ചു മുഖം ചേർത്ത് കിടക്കുന്ന അവളെ പിടിച്ചുയർത്തി ഒരു ഫ്രഞ്ച് കിസ്സ് അങ്ങ് കൊടുത്തു, ആ പ്രേവർത്തിയിൽ അവൾ കണ്ണുകൾ തുറന്നു പക്ഷെ അടുത്ത നിമിഷം തന്നെ വിട്ടുമാറാൻ ഒരുങ്ങിയ എന്നെ രണ്ടു കൈകൊണ്ടും വട്ടം പിടിച്ചു ശക്തമായി എന്റെ ചുണ്ടുകൾ നുണയാനും ചുംബിക്കാനും തുടങ്ങി, ഞാനും തിരിച്ചു സഹകരിച്ചെങ്കിലും അവൾ എന്നെ ശ്വാസം മുട്ടിച്ചപ്പോൾ അറിയാതെ തള്ളി മാറ്റി. അകന്നു മാറിയപ്പോൾ അവളുടെ കണ്ണിലെ തിളക്കവും മുഖത് വിരിഞ്ഞ ഒരു കുസൃതി ചിരിയും ഞാൻ ശ്രെദ്ധിച്ചു.
എന്നെ കൊല്ലുമോ പെണ്ണെ നീ
ഞാൻ അത് ചൊദിച്ചപ്പോൾ കീഴ്ചുണ്ട് കടിച്ചു അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടി, എന്നിട്ട് എന്നെ ചേർത്തുപിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു.
എന്നിട്ട് ചുറ്റും നോക്കികൊണ്ട് എന്നോട് ചോതിച്ചു.
ഇത് എവിടാ?
വാ കാണിച്ചു തരാം.
എന്നെ എടുക്ക്..... അവൾ കൊഞ്ചിക്കൊണ്ട് എന്നോട് പറഞ്ഞു
അയ്യടി
💬 Comments
View all comments