Chapter Title : ?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ]
ഇള്ളകുട്ടി അല്ലെ എടുക്കാൻ...
ആ പറഞ്ഞത് പുള്ളിക്കരിക്ക് ഇഷ്ടപ്പെട്ടില്ല, പെണ്ണ് മുഖം വീർപ്പിച് ചിറി കൊട്ടി ഇരുന്നു.
പെണ്ണിന്റെ ഈ ചെയ്തികൾ ഒക്കെ കാണുമ്പോൾ എനിക്ക് അവളോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നുന്നു.
ഞാൻ ഡോർ തുറന്ന് അവളെയും കോരി എടുത്ത് വെളിയിൽ ഇറങ്ങി വണ്ടിയുടെ ഫ്രണ്ടിൽ പോയി ബോണറ്റിൽ ചാരി ഉദിച്ചു വരുന്ന സൂര്യനെയും നോക്കി നിന്നു.
എന്റെ പ്രാണനേയും കൈയിൽ പിടിച്ചു ഇങ്ങനെ ഒരു സൂര്യോദയം കാണുവാൻ സാധിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, അത് ആലോചിച്ചപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി.
നെഞ്ചിൽ ഒരു നനവ് പടർന്നപ്പോഴാണ് ഞാൻ ചിഞ്ചുവിനെ നോക്കിയത്, അവളും കരയുകയായിരുന്നു.
ഞാൻ അവളെ താഴെ നിർത്തിയതും പെണ്ണ് എന്നെ ഇരിക്കെ കെട്ടിപിടിച്ചു.
എന്തിനാ എന്റെ പെണ്ണ് കരയുന്നത്.
സന്തോഷം കൊണ്ടാ ഇച്ഛായ.......! എന്തും മാത്രം കൊതിച്ചിട്ടുണ്ടെന്നു അറിയാമോ ഇങ്ങനെ ഒരു നിമിഷത്തിനായി.
ഞാൻ അവളെ അടർത്തി മാറ്റി ആ മുഖം കൈക്കുമ്പിളിൽ ആക്കി ആ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട് ചോതിച്ചു.
നീ ഇപ്പൊ എന്നെ എന്താ വെളിച്ച?
ആ ചോദ്യം കേട്ടപ്പോൾ ആനന്ദ കണ്ണീരിനിടയിലും ആ മുഖത് ഒരു നാണം വിരിഞ്ഞു.
പറ മോളെ നീ ഇപ്പൊ എന്നെ എന്താ വിളിച്ചേ?
അത് ഇച്ഛായ എന്ന്.
ഒന്നൂടെ വിളിക്ക്.
ഇച്ഛായ........
ഒന്നൂടെ
ഇഛായാ.......
ആ നിമിഷം ഞാൻ എന്റെ പെണ്ണിനെ ഉമ്മകൾ കൊണ്ട് മൂടി. അവളുടെ നെറ്റിയിലും, പുരികത്തും കണ്ണിലും കവിളിലും തടിയിലും കാതിലും കഴുത്തിലും ഒക്കെ എന്റെ ചുണ്ട് ഓടിനടന്നു, അതെല്ലാം തന്നെ ചിഞ്ചു നിറഞ്ഞ മനസോടെ
💬 Comments
View all comments