Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
കൊണ്ടോ ഒരു ദിവസം കൊണ്ടോ ഉണ്ടാകണം എന്നില്ല.. ആയിക്കൂടെന്നും ഇല്ല.. പ്രണയം ഇല്ലാത്ത കാമം ജീവനില്ലാത്ത ശരീരം പോലെ ആണ്.. ആ ശരീരം മാത്രം കിട്ടിയിട്ട് എന്തിനാ.. എന്നെങ്കിലും ഒരു പെണ്ണോട് എനിക്ക് അങ്ങനെ തോന്നിയാൽ.. അവൾ എന്റെ ആകണം.. അങ്ങനെ ഞാൻ ഇതുവരെ ആരെയും കണ്ടിട്ടില്ല.. കണ്ടാൽ അപ്പോൾ നോക്കാം.. "
"നീ നല്ലവനാ നിനക്ക് നല്ലൊരു പെണ്ണ് എവിടെയോ ഉണ്ട്... അവൾ നിന്റെ മുന്നിൽ വരും.. എന്റെ മനസ്സിൽ അങ്ങനെ പറയുന്നു.. എനിക്ക് നിന്നോട് ഇപ്പോൾ ഒരുപാട് ഇഷ്ട്ടം തോന്നുന്നു.. നിന്റെ കൂടപ്പിറക്കാൻ കഴിഞ്ഞില്ല പോട്ടെ!!. ഞാൻ ആദ്യം നിന്നെക്കണ്ടിരുന്നെങ്കിൽ!!! എനിക്ക് അതിനും കഴിഞ്ഞില്ല.. . നിന്റെ കൂടെ പിറക്കാൻ പറ്റിയാൽ പോലും അത് എന്റെ ഭാഗ്യം ആയിരുന്നു..? "
"എന്നാലും നീ എന്റെ പെങ്ങൾ തന്നെ അല്ലേടി..അതിന് ഒരു വയറിൽ തന്നെ പിറക്കണം എന്നുണ്ടോ? അങ്ങനെ അല്ലേ ഞാൻ നിന്നെ കണ്ടിട്ടുള്ളൂ.. പിന്നെ എന്താ.."
"ശരി വേഗം ഡ്രെസ്സ് എടുത്തിട്ട് പോകാം.. നിനക്ക് നാട്ടിൽ പോകേണ്ടതല്ലേ? "
അങ്ങനെ എല്ലാവർക്കും ഉള്ള ഡ്രെസ്സ് എടുത്തു. ചേച്ചിയെ സോപ്പിട്ടാലേ ചേച്ചി നാട്ടിൽ പോകാൻ അനുവദിക്കൂ.. അല്ലെങ്കിൽ വിട്ടില്ല. അതും കൂടെയാണ് ഈ ഡ്രെസ്സ് എടുക്കൽ.. പുറത്തിറങ്ങി കുറച്ചു ചോക്ലേറ്റും വാങ്ങി ഞങ്ങൾ അച്ചായന്റെ വീട്ടിൽ എത്തി.. അപ്പോഴേക്കും അച്ചായനും ചേച്ചിയും അന്നമോളും കുർബാന കഴിഞ്ഞ് വീട്ടിൽ എത്തിയെ ഉള്ളൂ.
എന്നെ കണ്ട ഉടനെ ചേച്ചി മുഖം വീർപ്പിച്ചു കാണിച്ചു . അന്നമോളും.
"ഇവനെ എവിടുന്ന് കിട്ടി ? കുറേ നാളായല്ലോ ഇതു വഴി വന്നിട്ട്....
💬 Comments
View all comments