0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

ഹരിയെവിടെ? " അച്ചായൻ ചോദിച്ചു.

"ഹരിക്ക്‌ എവിടുന്നോ കളഞ്ഞു കിട്ടിയതാ. എന്നിട്ട് നേരെ വീട്ടിൽ കൂട്ടികൊണ്ട് വന്നു.. അച്ചായാ. ഇവൻ ഇങ്ങോട്ട് വരുന്നെന്ന് പറഞ്ഞപ്പോൾ ഞാനും ഇവന്റെ കൂടെ ഇങ്ങ് വന്നു.. ഹരി ഇപ്പോൾ വരും.." ശാലു പറഞ്ഞു.

"ഡാ നിന്റെ ബൈക്ക് എവിടെ ? ഇത് ഹരിയുടെ അല്ലേ?.. നിന്റെ ബൈക്ക് വീണ്ടും ആ പയ്യന് കൊടുത്തിട്ട് എവിടേലും കൊണ്ടുപോയി ഇടിച്ചോ? "

"ഇല്ല .. അച്ചായാ ഞാൻ ബൈക്ക് എടുത്തില്ല. ബൈക്ക് വീട്ടിൽ ഉണ്ട്.. ബസ്സിനാ വന്നത്.. വരുന്ന വഴിയിൽ ഹരിയേട്ടനെ കണ്ടു.. നേരെ അവിടേക്ക് പോയി." ഞാൻ പറഞ്ഞു..

"അല്ല!!! ഇതെന്താ ശാലു കുറേ കവർ ഉണ്ടല്ലോ? ഇതെന്താ വല്ല വിശേഷവും ഉണ്ടോ? " അച്ചായൻ ചോദിച്ചു.

"എനിക്ക് അറിയില്ല അച്ചായാ ഇതെല്ലാം ഇവൻ വാങ്ങിയതാ. എല്ലാവർക്കും എടുത്തിട്ടുണ്ട്.. " ശാലു പറഞ്ഞു..

"ഇവിടെ ആർക്കും ഒന്നും വേണ്ട.. അവൻ എല്ലാവർക്കും എടുത്തിട്ടുണ്ട് പോലും. ഇങ്ങോട്ട് വരാൻ ഇവന് നേരം ഇല്ല.. കാണണ്ട എനിക്ക് നിന്നെ.... എത്ര നാളായെടാ നീ ഇവിടെ വന്നിട്ട് "? ചേച്ചി ദേഷ്യവും സങ്കടവും ഒരു പോലെ വന്നു പറഞ്ഞു.

"എന്റെ ചേച്ചി കഴിഞ്ഞ ആഴിച്ചയല്ലേ ഞാൻ വരാതിരുന്നിട്ടുള്ളു..? അതിന് മുൻപ് എപ്പോഴും വരാറില്ലേ ?" ഞാൻ ചോദിച്ചു.

"ദേ ഒന്ന് വെച്ചു തന്നാലുണ്ടല്ലോ? വലിയ ചെക്കനായി എന്നൊന്നും ഞാൻ നോക്കില്ല.. ഒരു പെണ്ണൊക്കെ കെട്ടിയിട്ട അങ്ങനെ പോയി താമസിക്കുന്നത് എന്നാണെങ്കിൽ സാരമില്ല... ഇത് ഒറ്റയ്ക്ക്.. എന്നിട്ടോ എല്ലാ ആഴ്ചയും ഇവിടെ വന്നു നിന്നോണം എന്ന് പറഞ്ഞിട്ട് ഇപ്പോൾ

💬 Comments

View all comments