0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

അതും ഹേ ഹേ.. ഇപ്പോൾ എന്താ ഇങ്ങോട്ട് എഴുനെള്ളാൻ തോന്നിപ്പോയത്?" ചേച്ചി ചോദിച്ചു.

"ചേച്ചി ഇവന് നാട്ടിൽ ഒന്ന് പോകണം പോലും. അതിനു അച്ചായേന്റെയും ചേച്ചിയുടെയും സമ്മതം വാങ്ങാൻ വന്നതാ.. " ശാലു പറഞ്ഞു..

"ശരിയാണോ അങ്കിളെ.. അങ്കിൾ ഞങ്ങളെ വിട്ട് പോകുവാന്നോ?" അതുവരെ മിണ്ടാതിരുന്ന അന്നമോൾ ചോദിച്ചു..

" അങ്ങനെ അങ്കിളിന് പോകാൻ പറ്റുമോ? അങ്ങനെ പോകാൻ അങ്കിളിന് ആരാ ഉള്ളത്.. അങ്കിൾ പോയിട്ട് വേഗം വരും. " ഞാൻ പറഞ്ഞു.

"എന്ന് പോകാൻ ആണ്? " അച്ചായൻ ചോദിച്ചു.

"ഇന്ന് തന്നെ .. അച്ചായൻ രണ്ടുമൂന്നു ദിവസത്തെ ലീവ് തരണം.. ഞാൻ വേഗം പോയിട്ട് വരും.. " ഞാൻ പറഞ്ഞു.

"ഉം.. ശരി പോയിട്ട് വാ.. കുറേ ആയില്ലേ പോയിട്ട്... പോയിട്ട് വേഗം വന്നേക്കണം. " അച്ചായൻ പറഞ്ഞു

"എവിടെ പോകാൻ...? ഇവൻ എവിടേയും പോകുന്നില്ല.. ഞാൻ സമ്മതിക്കില്ല.." ചേച്ചി പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞു ഹരിയേട്ടനും അവിടെ വന്നു.

ഒടുവിൽ ഓരോന്ന് പറഞ്ഞു ചേച്ചിയെ സമ്മതിപ്പിച്ചു. പിന്നെ ഭക്ഷണം കഴിച്ചേ ചേച്ചി അവിടുന്ന് വിട്ടുള്ളു.. പോകാൻ നേരം.. ചേച്ചി എന്റെ പോക്കറ്റിൽ കുറച്ചു പൈസ എടുത്തു വെച്ചു തന്നു..

"എന്തിനാ ചേച്ചിയിത്. എന്റെ കൈയിൽ ഉണ്ടല്ലോ?? പിന്നെന്തിനാ വെറുതെ.." ഞാൻ ചോദിച്ചു.

"ഇത് ചേച്ചിയുടെ ഒരു സന്തോഷത്തിന് ആണ്.. പിന്നെ ഒരു കാര്യം വെറുതെ ഇതുപോലെ ഓരോന്ന് വാങ്ങിച്ചു വന്നാൽ ഉണ്ടല്ലോ? ഞങ്ങൾക്ക് വേണ്ടതെല്ലാം ഇവിടെ ഉണ്ട്.. വെറുതെ മോൻ ഓരോന്ന് മേടിച്ചു പൈസ കളയേണ്ട.. ആ പോകല്ല നിൽക്ക്. " അതും

💬 Comments

View all comments