0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

പറഞ്ഞു ചേച്ചി അകത്തേക്ക് പോയി..

അതേ സമയം അച്ചായനും എനിക്ക് കുറച്ചു പൈസ പോക്കറ്റിൽ വെച്ചു തന്നു..

"എന്തിനാ അച്ചായാ... ചേച്ചിയും തന്നു.. ഇപ്പോൾ അച്ചായനും.." ഞാൻ പറഞ്ഞു..

"അത് ചേച്ചിയുടെ സന്തോഷം ഇത് അച്ചായന്റെ സന്തോഷം. കുറേ നാള് കൂടിയിട്ട് പോകുന്നതല്ലേ.. പോകുന്ന വഴിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ?" അച്ചായൻ പറഞ്ഞു.

അപ്പോഴേക്കും ചേച്ചി ഒരു കവറുമായിട്ട് വന്നു.. എന്നിട്ട് പറഞ്ഞു.

"ഇന്നാ ഇത് നിനക്ക് വാങ്ങിയതാ.. പോകുമ്പോൾ ഇതും ഉടുത്തു നാട്ടിൽ പോയാൽ മതി. "

പിന്നെ എന്നെ കെട്ടിപിടിച്ചിട്ട് പറഞ്ഞു..

" മോനെ പോയിട്ട് വരണേടാ... ചേച്ചിക്ക് മോനെ എന്നും കാണണം.. നീ എന്റെ അനിയൻ മാത്രം അല്ല എന്റെ മോൻ കൂടെയാ."

"ഞാൻ വരും ചേച്ചി.. എനിക്ക് നിങ്ങൾ അല്ലാതെ വേറെ ആരാ ഉള്ളത്.. ഞാൻ പോയിട്ട് വരും. "

അന്നമോളും, നിത്യമോളും, കുഞ്ഞൂസും എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു.

"ഡാ ഹരി നീ ഇവന്റെ കൂടെ പോകില്ലേ റെയിൽവേ സ്റ്റേഷൻ വരെ..? " അച്ചായൻ ചോദിച്ചു.

"അതൊന്നും വേണ്ട അച്ചായാ ഞാൻ പോയിക്കോളാം.. ഞാൻ അവിടെ വീട്ടിൽ പോയിട്ട് നേരെ നാട്ടിലേക്ക് പോകും.." ഞാൻ പറഞ്ഞു..

"എത്രമണിക്ക് ആണ് ട്രെയിൻ.. ഏതാ ട്രെയിൻ?." അച്ചായൻ ചോദിച്ചു.

"സ്പെഷ്യൽ ട്രെയിൻ ഉണ്ട്.. പോകുന്ന വഴിയിൽ ടിക്കറ്റ് എടുക്കാം." ഞാൻ പറഞ്ഞു.

"അവിടെ എത്തിയിട്ട് വിളിക്കണേ മോനേ... മറക്കരുത്. " ചേച്ചി പറഞ്ഞു.

"വിളിക്കാം ചേച്ചി.. ഞാൻ മറക്കില്ല." ഞാൻ പറഞ്ഞു.

ശാലുവും അച്ചായനും എന്നെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു. എല്ലാവരോടും യാത്ര

💬 Comments

View all comments