Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
പറഞ്ഞു ഇറങ്ങിയ എന്നെയുംകൊണ്ട് ഹരിയേട്ടൻ ബസ്സ് സ്റ്റാൻഡിൽ ചെന്നു.
"ഡാ എന്തെങ്കിലും ആവശ്യം വന്നാൽ ഉടനെ വിളിക്കണം.. കേട്ടല്ലോ ? ട്രെയിൻ കയറ്റാൻ ഞാൻ വരണോ ..?" ഹരിയേട്ടൻ ചോദിച്ചു.
"വേണ്ട ഹരിയേട്ടാ .. ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളും. " ഞാൻ പറഞ്ഞു.
അവിടെ നിന്നും ബസ്സ് കയറി ഞാൻ താമസിക്കുന്ന സ്ഥലത്തു ഇറങ്ങി.. അപ്പോൾ സമയം ഒന്നര ആയതേ ഉള്ളൂ.. കുറച്ചു സമയം ഉറങ്ങാം ഞാൻ കരുതി. പതിവില്ലാതെ രാമേട്ടൻ കട നേരത്തെ അടച്ചോ.. സാധാരണ ഞായറാഴ്ച്ച രണ്ടു മണിക്ക് ആണ് രാമേട്ടൻ കട അടക്കാറ്. ഇന്ന് എന്ത് പറ്റിയാവോ? എന്തായാലും നാട്ടിൽ പോകുന്നത് ഒന്ന് പറഞ്ഞേക്കാം ഞാൻ കരുതി. ഞാൻ നേരെ വീട്ടിൽ പോയി ചേച്ചി തന്ന കവർ അവിടെ വെച്ച് രാമേട്ടന്റെ വീട്ടിലേക്ക് പോയി. രാമേട്ടൻ അവിടെ ഉണ്ടായിരുന്നു. അപ്പുവും.
"ഇന്ന് നേരത്തെ കട അടച്ചോ? " അവിടെ എത്തിയപ്പോൾ ഞാൻ ചോദിച്ചു.
" ആ അടച്ചു.. ഇന്നെന്തോ നേരത്തെ അടക്കാം എന്ന് തോന്നി. ഇന്ന് രാവിലെ ബാലുനെ കണ്ടില്ലല്ലോ... എവിടെ പോയതാ..? വാ ഭക്ഷണം കഴിക്കാം.. " രാമേട്ടൻ പറഞ്ഞു.
"ഏയ്!! ഇല്ല ഞാൻ കഴിച്ചു.. ഞാൻ ഇന്ന് നാട്ടിൽ പോകുകയാ.. അതൊന്ന് പറയാം എന്ന് കരുതിയാണ് ഇവിടെ വന്നത്.. " ഞാൻ പറഞ്ഞു.
"ആണോ!!!? എന്നാ മടക്കം..? " രാമേട്ടൻ ചോദിച്ചു.
"അത് തീരുമാനിച്ചിട്ടില്ല.. അവിടെ എത്തിയിട്ട് തീരുമാനിക്കാം. എന്നാ ഞാൻ ഇറങ്ങട്ടെ .. കുറച്ചു പണിയുണ്ട്." അതും പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി നടന്നു.. പെട്ടന്ന് പുറകിൽ
💬 Comments
View all comments