Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
നിന്ന് ഒരു വിളികേട്ടു. ഒരു പെണ്ണിന്റെ ശബ്ദം.
"ഏട്ടാ "
ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി..
അപ്പോഴേക്കും അവൾ ഓടിവന്നു എന്നെ കെട്ടിപിടിച്ചു. എന്റെ കഴുതുവരെ മാത്രം ഉയരം ഉള്ള ഒരു പെണ്ണ്.. ഞാൻ ഇതുവരെ കാണാത്ത പെണ്ണ്.. എന്നെ ഏട്ടാ എന്ന് വിളിച്ചു എന്നെ കെട്ടിപിടിച്ചു നിൽക്കുന്നു.
" എന്നെ കൂട്ടാതെ ഏട്ടൻ പോകുവാണോ? എത്ര നാളായി ഞാൻ കാത്തു നിക്കുന്നു.. എനിക്ക് ഇനിയും വയ്യ ഇവിടെ ഇങ്ങനെ കാത്ത് നിൽക്കാൻ.. എന്നേയും കൂടെ കൊണ്ടു പോ ഏട്ടാ.. " അവൾ പറഞ്ഞു..
ഞാൻ ആകെ ഷോക്ക് ഏറ്റ പോലെ നിന്നു പോയി.. ഈ പെണ്ണ് എന്തൊക്കെയാ വിളിച്ചു പറയുന്നത്.. അവളേയും കൂട്ടി ഞാൻ പോകണം പോലും.. എവിടെ പോകാൻ..? കാത്ത് നിൽക്കുന്നു പോലും. ആരെ കാത്തു നിൽക്കാൻ?.
"മോളെ ചിന്നൂ.. എന്താ നീ കാണിക്കുന്നേ..?. മോള് ഇങ്ങ് വന്നേ .. അത് വേറെ ആരോ ആണ്.. മോളുടെ ഏട്ടൻ അല്ല...." രാമേട്ടൻ പറഞ്ഞു.
സുശീലേച്ചി കരഞ്ഞു.. കൊണ്ട് അവളെ വിളിച്ചു..
"മോളെ ചിന്നൂ.. ചിന്നൂ.."
"മോളെ ചിന്നു.... മോള് വിട്.. ഇത് മോളുടെ ഏട്ടൻ അല്ല.. അത് വേറെ ആരോ ആണ്. "
"കുറേ നാളായി എന്നെ പറഞ്ഞു പറ്റിക്കുന്നു. രണ്ടും കൂടെ.. എന്റെ ഏട്ടനെ കണ്ടാൽ എനിക്ക് അറിയില്ലേ?? എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ ഏട്ടനെ..? പോ അങ്ങോട്ട് എന്നെ തൊടണ്ട.... ഞാൻ ഏട്ടന്റെയാ.. ഞാൻ ഏട്ടന്റെ കൂടെ പോകും.. എന്റെ താലി എവിടെ? എന്റെ താലി.... ഏട്ടാ ഇവര്! ഏട്ടൻ
💬 Comments
View all comments