Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
എന്റെ കഴുത്തിൽ കെട്ടിയ താലി പൊട്ടിച്ചെടുത്തു...എനിക്ക് വേറെ താലി കെട്ടിതരണേ.."
അവൾ പറഞ്ഞു.... അല്ല ചിന്നു.. പറഞ്ഞു.. ചിന്നു എന്നാണ് അവളുടെ പേര്. പക്ഷെ അവൾ എന്തെല്ലാം ആണ് വിളിച്ചു പറഞ്ഞത്.. ഞാൻ താലി കെട്ടിയെന്നോ? എപ്പോൾ കെട്ടി..? ആ താലി ഇവര് പൊട്ടിച്ചെന്ന്... അപ്പോൾ രാമേട്ടനും സുശീലേച്ചിയും കൂടെ ചിന്നൂന്റെ താലി പൊട്ടിച്ചു എന്നോ? ഈ പെണ്ണ് എന്താ പറയുന്നേ? ഈ പെണ്ണിന് വല്ല വട്ടും ഉണ്ടോ? അല്ല അതിനു ഇവൾ ആരാണ്? ഇത് രാമേട്ടന്റെ മകൾ ആണോ? അതോ വേറെ വല്ലവരും ആണോ?
"അയ്യോ"
എന്ന് നിലവിളിച്ചുകൊണ്ട് സുശീലേച്ചി താഴെ വീഴുന്നത് കണ്ടാണ് എന്റെ ചിന്തകൾ മുറിഞ്ഞത്.
"പോ.. എന്നെ തൊടണ്ടാ എന്ന് പറഞ്ഞതല്ലേ ? ഞാൻ എന്റെ ഏട്ടനെ കെട്ടിപിടിക്കുന്നതിൽ നിങ്ങൾക്ക് എന്താ തള്ളേ? ഇത് എന്റെ ഭർത്താവ് ആണ്.. എന്റെ കഴുത്തിൽ താലി കെട്ടിയ എന്റെ ഏട്ടൻ.. ഏട്ടാ എന്നേയും കൂടെ കൊണ്ടുപോ ഏട്ടാ... ഇല്ലെങ്കിൽ ഞാൻ ചത്ത് കളയും.. ഏട്ടന്റെ ചിന്നു ഉറപ്പായും ചത്തു കളയും. ഏട്ടൻ എന്നെ ഇന്ന് കൊണ്ടുപോകും നാളെ കൊണ്ടുപോകും എന്ന് പറഞ്ഞു രണ്ടും കൂടെ കുറെ ആയി എന്നെ പറ്റിക്കുന്നു.."
സുശീലേച്ചിയും എഴുനേറ്റ് വന്നു വീണ്ടും ചിന്നൂന്റെ കൈയിൽ പിടിച്ചു വലിച്ചു. കൂടെ അപ്പുവും .. രാമേട്ടൻ പിന്നെ ഒന്നും മിണ്ടാതെ നിന്നു പോയി.
എന്റെ കഴുത്തോളം മാത്രം ഉള്ള അവൾ.. എന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നുകൊണ്ട് പറഞ്ഞു.. അപ്പുവും സുശീലേച്ചിയും എത്ര പിടിച്ചു വലിച്ചിട്ടും അവൾ എന്റെ മേലുള്ള പിടി വിട്ടില്ല...
💬 Comments
View all comments