Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
ആയിരിക്കും. ഞാൻ പറഞ്ഞിട്ടില്ലേ? എന്റെ ചേച്ചിയാണ് ഇന്നുള്ള എന്റെ ജീവിതം ഇങ്ങനെ മാറ്റി തന്നത്.. അതുപോലെ ഞാൻ കാരണം ചിന്നൂന്റെ അസുഖം മാറിയാൽ ഈ ജീവിതം കൊണ്ട് ഞാൻ നേടുന്ന വലിയ പുണ്ണ്യം ആയിരിക്കും. രാമേട്ടന് സമാധാനമായി കഴിയുകയും ചെയ്യാം.. ഈ യാത്ര അതിനുള്ള തുടക്കം ആണെങ്കിലോ? "
.
"എന്നാലും ബാലു അത് ശരിയാകുമോ ? ഞാൻ പറഞ്ഞില്ലേ... ഇതുവരെ ആരോടും എന്റെ മോൾ ഇങ്ങനെ പെരുമാറിയിട്ടില്ല.. ഇത് എന്താണെന്ന് അറിയില്ല ബാലുനെ അവൾ ഇങ്ങനെ കാണാൻ കാരണം എന്ന്. അങ്ങനെയുള്ള മോളേയും കൊണ്ട്. അവൾ എപ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ കഴിയില്ല.."
"ഒന്നും ഉണ്ടാകില്ല.. രാമേട്ടന് എന്നെ വിശ്വാസം ആണെങ്കിൽ മാത്രം മതി.. അവൾ എന്തെങ്കിലും അബദ്ധം കാണിച്ചാൽ.. പിന്നെ നമുക്ക് രണ്ടാൾക്കും ഈ ജന്മം സമാധാനം കിട്ടുമോ?.
"എനിക്ക് ബാലുനെ വിശ്വാസം ആണ്.. ഞാൻ ഇപ്പോൾ എന്ത് വേണം എന്നാ ബാലു പറയുന്നത്..?"
"രാമേട്ടൻ വീട്ടിൽ പോയിട്ട് അപ്പുനോട് ഇങ്ങോട്ട് വരാൻ പറ. എന്നിട്ട് പോകാനുള്ള ഒരുക്കങ്ങൾ ചെയ്‌തോ. ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ പോയിട്ട് ടിക്കറ്റ് ബുക്ക് ചെയ്തിട്ട് വരാം.. "
രാമേട്ടൻ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് അപ്പു വന്നു..
"ഏട്ടൻ വിളിച്ചെന്നു പറഞ്ഞു. അച്ഛൻ... എവിടെയോ പോകാനുണ്ടെന്ന് . " അപ്പു പറഞ്ഞു.
"അപ്പു വാ നമുക്ക് റെയിൽവേ സ്റ്റേഷൻ വരെ ഒന്ന് പോയിട്ട് വരാം . ടിക്കറ്റ് ബുക്ക് ചെയ്തിട്ട് വരാം.. " ഞാൻ പറഞ്ഞു.
"അപ്പോൾ ഏട്ടൻ ടിക്കറ്റ് എടുത്തില്ലേ ? " അപ്പു പറഞ്ഞു.
"ഇല്ല.. ഞാൻ ആ സമയം എടുക്കാം എന്നാ കരുതിയത്.. ഇത് ഇപ്പോൾ അങ്ങനെ അല്ലല്ലോ? നമ്മൾ എല്ലാവരും പോകുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്തു തന്നെ പോകണം.. പിന്നെ സീറ്റ് കിട്ടിയില്ലെങ്കിലോ? "
"നമ്മൾ എല്ലാവരുമോ? എവിടേക്ക്? "
"എന്റെ നാട്ടിലേക്ക്.. എന്താ അപ്പു വരുന്നില്ലേ ?"
"അയ്യോ ഏട്ടാ എനിക്ക് മറ്റന്നാൾ പരീക്ഷ ഉണ്ട്. അപ്പോൾ ഞാൻ എങ്ങനെ? "
"അതിനെന്താ ഇന്ന് രാത്രിയിൽ പോയാൽ നാളെ രാവിലെ അവിടെ
💬 Comments
View all comments