0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

പറയുന്നത് നാണക്കേടല്ലേ ? മോള് വേഗം പോയി റെഡിയാക് അപ്പോഴേക്കും ഏട്ടൻ വണ്ടിയുമായി വരും. മോളെ കൊണ്ട് പോകാൻ" ഞാൻ പറഞ്ഞു.

"അതിനെന്താ ഭർത്താവ് ഭാര്യയെ കുളിപ്പിച്ചാൽ?.. ഏട്ടൻ എന്നെ കുളിപ്പിച്ചിട്ട് വണ്ടി വിളിച്ചാൽ മതി.." ചിന്നു പറഞ്ഞു..

"ദേ നോക്കിയേ... ഏട്ടൻ പറഞ്ഞാൽ മോള് അനുസരിക്കില്ലേ? നമുക്ക് പോകേണ്ടേ ? " ഞാൻ ചോദിച്ചു.

"അനുസരിക്കും... ഏട്ടൻ പറയുന്നത് മാത്രമേ ഞാൻ അനുസരിക്കൂ. ഞാൻ പോയി റെഡിയാകാം.. പക്ഷെ ഏട്ടൻ എന്നെ കൂട്ടാതെ പോയാൽ ഞാൻ ചാകും... എന്റെ ശവമേ ഏട്ടൻ പിന്നെ കാണു."

അതും പറഞ്ഞു എന്റെ മുഖം പിടിച്ചു താഴ്ത്തി എന്റെ മുഖത്തും ചുണ്ടിലും ഉമ്മ വെച്ചിട്ട് അവൾ അകത്തേക്ക് പോയി.. ഞാൻ തരിച്ചു നിന്നു പോയി. രാമേട്ടൻ അവിടെ തന്നെ ഇരുന്ന് കരഞ്ഞു.

ഞാൻ രാമേട്ടന്റെ അടുത്തേക്ക് പോയി . രാമേട്ടനെ പിടിച്ചു എഴുനേൽപ്പിച്ചു. രാമേട്ടൻ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ഞാൻ രാമേട്ടനേയും കൂട്ടി നടന്നു. ഞാൻ താമസിക്കുന്ന വീട്ടിലേക്ക്.

"രാമേട്ടാ.. ആരാ എന്താ എങ്ങനെയാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല.. രാമേട്ടന് താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി.. പക്ഷെ ഇപ്പോൾ ഞാൻ എന്ത് ചെയ്യണം.. അവൾ ചിന്നു പറഞ്ഞതും കേട്ട് ഞാൻ നാട്ടിലേക്ക് പോയാൽ എനിക്ക് സമാധാനം കിട്ടില്ല.. അവൾ പറഞ്ഞത് പോലെ എന്തെങ്കിലും ചെയ്താൽ എന്റെ ജീവിതകാലം മുഴുവൻ സമാധാനം പോകാൻ അത് മതി." ഞാൻ പറഞ്ഞു

" ഞാൻ എന്താ പറയേണ്ടത്... എനിക്ക് അറിയില്ല ബാലു.. അത് എന്റെ മോളാ... എന്റെ പൊന്നുമോൾ. പക്ഷെ പാവം അവൾ..

ഞാൻ

💬 Comments

View all comments