0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

പറയാം ആരോടെങ്കിലും പറഞ്ഞാൽ ഇത്തിരി ആശ്വാസം കിട്ടും.. എന്റെ മോൾ ഇതുവരെ ആരോടും ഇങ്ങനെ പെരുമാറിയിട്ടില്ല. കഴിഞ്ഞ മൂന്നു വർഷം ആയി അവൾ പുറത്ത് ഇറങ്ങിയിട്ട്.. അതിനു മുൻപ് എന്റെ മോൾ............. ഈശ്വരാ രാ രാ രാ.......

ചിന്നുവിന്റെ കഥ..

ചിന്മയി അതാണ് എന്റെ മോളുടെ പേര്... ചിന്നു എന്ന് വിളിക്കും. അവൾ നന്നായി പഠിക്കും.. പാട്ട് പാടും ഡാൻസ് കളിക്കും.. എല്ലാവരോടും നന്നായി പെരുമാറും...നല്ല അറിവും ബോധവും ഉള്ള കുട്ടി. ഞങ്ങൾ മറ്റൊരു നാട്ടിൽ നിന്നും ഇവിടെ വന്നു താമസിക്കുന്നതാണ്. അവിടെ ഒരു ചേച്ചി ഉണ്ടെന്നല്ലാതെ വേറെ ബന്ധുക്കൾ ഒന്നും ഇല്ല. അങ്ങനെയിരിക്കെ

ഒരു ദിവസം ഒരാൾ എന്റെ കടയിൽ വന്നു.. എന്റെ മോളുടെ കോളേജിലെ സാർ ആണെന്ന് പറഞ്ഞ വന്നത്..

ഞാൻ കരുതിയത് കോളേജിലെ എന്തെങ്കിലും ആവശ്യത്തിന് വന്നതാവും എന്നായിരുന്നു. എന്നാൽ എന്റെ മോളെ വിവാഹം ചെയ്യണം എന്ന് പറഞ്ഞാണ് വന്നത്. കണ്ടാൽ നല്ല ഒരു ചെറുപ്പക്കാരൻ.. പക്ഷെ ഇങ്ങനെ ഒരാൾ വന്നു പറഞ്ഞാൽ ഉടനെ കല്യാണം നടത്താൻ പറയുമോ..?

കുടുംബകാരെയും കൂട്ടി പെണ്ണ് കാണാൻ വരാൻ പറഞ്ഞു.. മോൾക്ക് ഇഷ്ട്ടം ആണെങ്കിൽ നടത്താം എന്ന് പറഞ്ഞു. ഏതോ ഒരു വലിയ കുടുംബത്തിൽ ഉള്ള പയ്യൻ ആയിരുന്നു.

ഞാൻ മോളോട് ചോദിച്ചു.. അവൾക്ക് എതിർപ്പ് ഒന്നും ഇല്ല. അങ്ങനെ പയ്യന്റെ വീട്ടുകാർ വന്നു. പെണ്ണിനെ കണ്ടു ഇഷ്ട്ടം ആയി. പക്ഷെ ജാതകം ചേർച്ച കുറവാണ്.. സ്ഥലം മോശം.. സാമ്പത്തീകം മോശം... സ്ത്രീധനം .. അങ്ങനെ പല പ്രശ്നങ്ങൾ അവർ പറഞ്ഞു..

ഞാൻ പറഞ്ഞു..

"വലിയൊരു

💬 Comments

View all comments