0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

തുകയൊന്നും സ്ത്രീധനം തരാൻ എനിക്ക് കഴിയില്ല.. ഉള്ളത് മോളുടെ കൈയിലും കഴുത്തിലും ആയി ഇട്ടു കൊടുക്കും. അതിൽ കൂടുതൽ ഒന്നും എനിക്ക് ഇപ്പോൾ ചെയ്യാൻ കഴിയില്ല. വീട് പണി കഴിഞ്ഞപ്പോൾ തന്നെ ഏതാണ്ട് കീശ കാലിയായി."

അവർ താല്പര്യം ഇല്ലാതെ തിരിച്ചു പോയി. പിന്നെ കുറച്ചു ദിവസത്തിന് ശേഷം പയ്യൻ പയ്യന്റെ അളിയനേയും കൂട്ടികൊണ്ട് വന്നു. കാര്യങ്ങൾ ഏതാണ്ട് ഉറപ്പയെന്നും.. സ്ത്രീധനം ഒന്നും വേണ്ടന്നും

പെണ്ണിനെ മാത്രം മതിയെന്നും പറഞ്ഞു പോയി..

പിന്നെ ചെറിയ രീതിയിൽ കല്യാണ നിശ്ചയം നടന്നു.. മൂന്നു മാസം കഴിഞ്ഞു കല്യാണം നടത്താൻ തീരുമാനം ആയി. അതോടെ അവർ കൂടുതൽ കാണാനും സ്നേഹിക്കാനും തുടങ്ങി.

കല്യാണം നടത്താൻ നിശ്ചയിച്ചത് കുറച്ചു ദൂരെയുള്ള ഒരു കല്യാണ മണ്ഡപത്തിൽ വെച്ചാണ്. അവിടെയെത്തി.. കല്യാണം നടന്നു.. പയ്യന്റെ വീട്ടുകാർ അപ്പോഴും വലിയ താല്പര്യം കാണിച്ചിരുന്നില്ല..

എന്നാൽ കല്യാണം കഴിഞ്ഞു എന്തോ ഫോട്ടോ എടുക്കാൻ ആണെന്ന് പറഞ്ഞു. ബൈക്ക് ഓടിച്ചുകൊണ്ട് പോയതാ.. പിന്നെ എന്താ സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിഞ്ഞൂടാ.. ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ടുപേരെയും എടുത്തു വണ്ടിയിൽ കയറ്റുന്നതാണ് പിന്നെ ഞാൻ കണ്ടത്. നേരെ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി.. അവിടെ എത്തുന്നതിനു മുൻപേ ആ പയ്യൻ എന്റെ മോളെ വിട്ട് പോയിരുന്നു..

എന്റെ മോളുടെ ദോഷം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും മറ്റും പറഞ്ഞു പയ്യന്റെ വീട്ടുകാർ ഞങ്ങളെ കുറ്റപ്പെടുത്തി.. എന്നാൽ ഇതൊന്നും എന്റെ മോള് അറിഞ്ഞില്ല.. അവൾക്ക് വലിയ പരിക്ക് ഒന്നും ഉണ്ടായിട്ടില്ല .. പയ്യന്റെ ചോര തെറിച്ചത് എന്റെ മോളുടെ മുഖത്തു ആയിരുന്നു..

കൈക്കും കാലിനും

💬 Comments

View all comments