0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

ചെറിയ പരിക്കുകൾ മാത്രം.. എന്നാൽ ബോധം തിരിച്ചു കിട്ടാൻ ദിവസങ്ങൾ എടുത്തു.. എന്നിട്ടും അവൾ ആരെയും തിരിച്ചറിഞ്ഞില്ല.. ചിരിച്ചില്ല കരഞ്ഞില്ല അവളുടെ കഴുത്തിൽ താലി കെട്ടിയ പയ്യനെ കുറച്ചു അന്വേഷിച്ചില്ല..

വീഴുമ്പോൾ തല ഇടിച്ചതിനാലാവാം എന്ന് ഡോക്ടർമാർ പറഞ്ഞു. കുറെ ചികിത്സകൾ നടത്തി.ഒടുവിൽ വീട്ടിലേക്ക് വന്നു.. അതിനിടയിൽ ഒരു ദിവസം മോളെ കെട്ടിയ പൈയ്യന്റെ അമ്മ വന്നു അവളുടെ കഴുത്തിൽ നിന്നും അവൻ കെട്ടിയ താലി ബലമായി പൊട്ടിച്ചു കളഞ്ഞു. ആ സമയം മാത്രം എന്റെ മോൾ ആ താലിയിൽ പിടിച്ചിരുന്നു..

പിന്നെ എന്റെ മോൾ ആരോടും ഒന്നും മിണ്ടാറില്ല ചിരിക്കാറില്ല കരയാറില്ല, ശരിക്കും ഉറങ്ങാറില്ല ഭക്ഷണം അവളുടെ അമ്മ വായിൽ വെച്ച് കൊടുക്കണം എന്തെങ്കിലും കഴിക്കാൻ.. അതും ഇപ്പോൾ മോളുടെ ഏട്ടൻ വരും മോളെ കൊണ്ടുപോകാൻ അപ്പോൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഏട്ടൻ കൊണ്ടുപോകില്ല.. എന്നൊക്കെ പറയണം.. എന്നാൽ ആണ് എന്തെങ്കിലും കഴിക്കുക.. കുളിക്കാനും ഇതു തന്നെയാണ്.. കുളിക്കാൻ പറഞ്ഞാൽ " ഏട്ടൻ വരും ഏട്ടൻ എന്നെ കുളിപ്പിക്കും " എന്നാണ് എന്റെ മോള് പറയാറ്. ഏട്ടൻ വരുന്നതിന് മുൻപേ കുളിച്ചാൽ മാത്രമേ ഏട്ടൻ മോളെ കൂട്ടുകയുള്ളു എന്ന് പറയണം ഒന്ന് കുളിക്കാൻ.. പിന്നെ ആരും വീട്ടിൽ വരുന്നത് ഇഷ്ട്ടം അല്ലാതായി..

ഇടക്ക് ഏട്ടൻ ഏട്ടൻ.. എന്ന് മാത്രം പറയും... ഏട്ടൻ വരും ഏട്ടൻ വരും എന്നെ കൊണ്ടുപോകും.. അങ്ങനെ പലതും പറയും..

ഇടക്ക് ചോദിക്കും ഏട്ടൻ എന്താ എന്നെ കാണാൻ വരാതെ? എന്നെ കൊണ്ടുപോകാൻ വരാതെ? എന്നൊക്കെ. അപ്പോൾ ഇന്ന് വരും നാളെ വരും എന്ന്

💬 Comments

View all comments