0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1K

പറഞ്ഞു പറ്റിച്ചാണ് ഞങ്ങൾ... " അങ്ങനെ ഓരോന്ന് പറഞ്ഞു രാമേട്ടൻ കരഞ്ഞു. പിന്നെയും പറഞ്ഞു.

ഡോക്ടർമാരെ കാണിച്ചിട്ടൊന്നും ഒരു മാറ്റവും ഉണ്ടായില്ല .. ആക്സിഡന്റെ നടന്നപ്പോൾ ഉള്ള ഷോക്ക് ആണെന്നും.. അത് പതിയെ മാറും എന്നും പറഞ്ഞു..

ചിലർ പറഞ്ഞു എന്റെ മോൾക്ക് ഭ്രാന്ത് ആണെന്ന്.. ചിലർ പറയും ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി കിടത്തിയാൽ മാറും എന്ന് .... ബാലു... എന്റെ മോൾക്ക് ഭ്രാന്ത് ഒന്നും ഇല്ലെടാ... അവൾക്ക് ആ പയ്യനെ വലിയ ഇഷ്ട്ടം ആയിരുന്നു.. അവൻ പോയത് അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. അത്രയേ ഉള്ളൂ..

ഇപ്പോൾ ബാലു ആണ് ആ പയ്യൻ എന്നാ മോള് കരുതുന്നത്.. അതാ ബാലുനെ.. അല്ലാതെ എന്റെ മോൾക്ക് ഒന്നും ഇല്ല.. ബാലു കണ്ടില്ലേ എന്റെ മോളെ ബാലു പറ അവൾക്ക് എന്തെങ്കിലും ഉണ്ടോ.. ഒന്നും ഇല്ല... എന്റെ മോൾക് ഒന്നും ഇല്ല..

അന്ന് ആ ബൈക്ക് അപകടം നടന്നപ്പോൾ.. അപ്പുനെ കൊണ്ട് ചെന്നാക്കാൻ ബാലു വീട്ടിൽ വന്നില്ലേ ഒരു പക്ഷെ അന്നുമുതൽ ആയിരിക്കണം മോളുടെ ഉള്ളിൽ ബാലു കയറിയത്. ശരിക്കും പറഞ്ഞാൽ അന്ന് മുതൽ അവൾക്ക് ചെറിയ മാറ്റം ഉണ്ട്..... അത് എന്താണെന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയത്.. പറ ബാലു ഞാൻ എന്താ ചെയ്യേണ്ടത്..? ഇതുവരെ ആരോടും എന്റെ മോള് ഒന്നും ഇങ്ങനെ പറഞ്ഞിട്ടില്ല.. ആരെയും നോക്കാറും ഇല്ല.. വീട്ടിൽ നിന്ന് പുറത്തു ഇറങ്ങാറും ഇല്ല.. അവളുടെ ഏട്ടൻ അവളെ കൊണ്ടുപോകാൻ വരും അത് മാത്രമാണ് അവളുടെ ചിന്ത. ബാലു നാട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ എന്റെ മോള് കരുതിക്കാണും

💬 Comments

View all comments