0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1.1K

അവളുടെ ഏട്ടൻ അവളെ കൂട്ടാതെ പോകുകയാണെന്ന്... അതാ അവൾ ഇങ്ങനെയൊക്കെ പെരുമാറിയത്.

അതും പറഞ്ഞു രാമേട്ടൻ പൊട്ടിക്കരഞ്ഞു.

എല്ലാം കേട്ട ഞാൻ രാമേട്ടനോട് പറഞ്ഞു.

"രാമേട്ടാ നമ്മുടെ ഉള്ളിലുള്ള ഒരുവിധം മുറിവ് എല്ലാം സ്നേഹം കൊണ്ട് മാറും.. എന്നാൽ മുറിവ് ഉണ്ടായത് തന്നെ സ്നേഹം കൊണ്ടാണെങ്കിലോ? അതാ ഇപ്പോൾ മോൾക്ക് സംഭവിച്ചത്.. അത് പതിയെ മാറും.. എന്നാൽ അത് ഇങ്ങനെ വീട്ടിൽ അടച്ചു പൂട്ടിയപോലെ ഇരുന്നാൽ മാറില്ല.. അതിന് പുറംലോകം കാണണം..

"രാമേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ രാമേട്ടൻ കേൾക്കുമോ? രാമേട്ടൻ എന്റെ നാട്ടിലെ ഒരു അമ്പലത്തിൽ പോകണം എന്ന് പറഞ്ഞില്ലേ.. വാ നമുക്ക് എല്ലാവർക്കും കൂടെ പോകാം. "

"എങ്ങനെയാ ബാലു ഞാൻ ഇങ്ങനെയുള്ള മോളേയും കൂട്ടിയിട്ടു ഇത്രയും ദൂരം വരുന്നത്.."

"അത് സാരമില്ല.. ഞാൻ ഇല്ലേ കൂടെ.. ഇത് ചിലപ്പോൾ ഒരു മാറ്റം ആയിരിക്കും. ഞാൻ പറഞ്ഞിട്ടില്ലേ? എന്റെ ചേച്ചിയാണ് ഇന്നുള്ള എന്റെ ജീവിതം ഇങ്ങനെ മാറ്റി തന്നത്.. അതുപോലെ ഞാൻ കാരണം ചിന്നൂന്റെ അസുഖം മാറിയാൽ ഈ ജീവിതം കൊണ്ട് ഞാൻ നേടുന്ന വലിയ പുണ്ണ്യം ആയിരിക്കും. രാമേട്ടന് സമാധാനമായി കഴിയുകയും ചെയ്യാം.. ഈ യാത്ര അതിനുള്ള തുടക്കം ആണെങ്കിലോ? "

.

"എന്നാലും ബാലു അത് ശരിയാകുമോ ? ഞാൻ പറഞ്ഞില്ലേ... ഇതുവരെ ആരോടും എന്റെ മോൾ ഇങ്ങനെ പെരുമാറിയിട്ടില്ല.. ഇത് എന്താണെന്ന് അറിയില്ല ബാലുനെ അവൾ ഇങ്ങനെ കാണാൻ കാരണം എന്ന്. അങ്ങനെയുള്ള മോളേയും കൊണ്ട്. അവൾ എപ്പോൾ എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ കഴിയില്ല.."

"ഒന്നും ഉണ്ടാകില്ല..

💬 Comments

View all comments