0%

Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]

Author : VaSco Read All Parts 1.1K

രാമേട്ടന് എന്നെ വിശ്വാസം ആണെങ്കിൽ മാത്രം മതി.. അവൾ എന്തെങ്കിലും അബദ്ധം കാണിച്ചാൽ.. പിന്നെ നമുക്ക് രണ്ടാൾക്കും ഈ ജന്മം സമാധാനം കിട്ടുമോ?.

"എനിക്ക് ബാലുനെ വിശ്വാസം ആണ്.. ഞാൻ ഇപ്പോൾ എന്ത് വേണം എന്നാ ബാലു പറയുന്നത്..?"

"രാമേട്ടൻ വീട്ടിൽ പോയിട്ട് അപ്പുനോട് ഇങ്ങോട്ട് വരാൻ പറ. എന്നിട്ട് പോകാനുള്ള ഒരുക്കങ്ങൾ ചെയ്‌തോ. ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ പോയിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ട് വരാം.. "

രാമേട്ടൻ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് അപ്പു വന്നു..

"ഏട്ടൻ വിളിച്ചെന്നു പറഞ്ഞു. അച്ഛൻ... എവിടെയോ പോകാനുണ്ടെന്ന് . " അപ്പു പറഞ്ഞു.

"അപ്പു വാ നമുക്ക് റെയിൽവേ സ്റ്റേഷൻ വരെ ഒന്ന് പോയിട്ട് വരാം . ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ട് വരാം.. " ഞാൻ പറഞ്ഞു.

"അപ്പോൾ ഏട്ടൻ ടിക്കറ്റ് എടുത്തില്ലേ ? " അപ്പു പറഞ്ഞു.

"ഇല്ല.. ഞാൻ ആ സമയം എടുക്കാം എന്നാ കരുതിയത്.. ഇത് ഇപ്പോൾ അങ്ങനെ അല്ലല്ലോ? നമ്മൾ എല്ലാവരും പോകുമ്പോൾ ടിക്കറ്റ് ബുക്ക്‌ ചെയ്തു തന്നെ പോകണം.. പിന്നെ സീറ്റ് കിട്ടിയില്ലെങ്കിലോ? "

"നമ്മൾ എല്ലാവരുമോ? എവിടേക്ക്? "

"എന്റെ നാട്ടിലേക്ക്.. എന്താ അപ്പു വരുന്നില്ലേ ?"

"അയ്യോ ഏട്ടാ എനിക്ക് മറ്റന്നാൾ പരീക്ഷ ഉണ്ട്. അപ്പോൾ ഞാൻ എങ്ങനെ? "

"അതിനെന്താ ഇന്ന് രാത്രിയിൽ പോയാൽ നാളെ രാവിലെ അവിടെ എത്തും. നാളെ വൈകുന്നേരം അവിടുന്ന് കയറിയാൽ മറ്റന്നാൾ പുലർച്ചെ ഇവിടെ എത്തും. എന്നിട്ട് പരീക്ഷക്ക്‌ പോകാലോ?"

"അപ്പോൾ ഒരുദിവസത്തേക്ക് ആണോ ഏട്ടൻ പോകുന്നത്..? "

"ഏയ്‌ അല്ല!.

💬 Comments

View all comments