Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
സ്വന്തം നാട്ടിലേക്ക് പോകുന്ന സന്തോഷത്തിനോടൊപ്പം ഇങ്ങനെ ഒരു അവസ്ഥയിൽ ഉള്ള പെണ്ണിനേയും കൊണ്ട് പോകുന്നതിന്റെ എല്ലാ ടെൻഷനും ഉണ്ട്.. എന്താകും ഈ യാത്ര!! കണ്ടറിയാം എന്താണ് നടക്കാൻ പോകുന്നത് എന്ന്..
അതേ സമയം രാമേട്ടന്റെ വീട്ടിൽ..
"ഏട്ടൻ വരാതെ ഞാൻ ഇവിടുന്ന് വരില്ല... എന്നെ ഏട്ടൻ വന്നു കൂടെ കൊണ്ടുപോകണം.." ചിന്നു പറഞ്ഞു.
"മോള് വാ! മോളുടെ ഏട്ടൻ അവിടെ കാത്തു നിൽക്കുന്നുണ്ടാകും.. നമുക്ക് നടക്കാം.. ഇവിടെ അടുത്തല്ലേ .. ബസ്സ് ഇപ്പോൾ വരും.. അതിനു മുൻപ് അവിടെ എത്തിയില്ലെങ്കിൽ ബസ്സ് പോകും.. ഏട്ടനും " രാമേട്ടൻ പറഞ്ഞു.
"ഇല്ല.. വരില്ല എന്ന് പറഞ്ഞാൽ വരില്ല.. ഞാൻ ഇവിടെ നിലത്ത് ഇരിക്കും.. ഏട്ടൻ വന്നാലേ ഞാൻ എഴുനേൽക്കൂ" ചിന്നു പറഞ്ഞു..
"നിങ്ങൾ എന്തിനാ വെറുതെ ഇങ്ങനെ ഒരു യാത്രയ്ക്ക് സമ്മതിച്ചത്..? അതും ഇതിനെയും കൂട്ടി .. നാട് നിറയെ അറിയാനോ? " സുശീലേച്ചി ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നിട്ട് പറഞ്ഞു..
"മോനെ അപ്പു മോൻ പോയി നോക്ക്.. ബാലു ബസ്റ്റോപ്പിൽ കാണും. ഒന്ന് ഇങ്ങോട്ട് വരാൻ പറ... " അപ്പുവിനോട് അങ്ങനെ പറഞ്ഞ ശേഷം സുശീലേച്ചിയോട് പറഞ്ഞു.
"നമ്മൾ മോളെ ഇങ്ങനെ അകത്തു വച്ചു പൂട്ടിയിട്ട പോലെ വളർത്തിയിട്ട് എന്താ കാര്യം. എത്ര നാളായി ഇങ്ങനെ. ... ബാലു പറഞ്ഞതാ ശരി... എനിക്ക് തോനുന്നു. ഈ യാത്രയോടെ നമ്മുടെ സങ്കടം എല്ലാം മാറും.. നീ വെറുതെ ഓരോന്ന് പറഞ്ഞു.. മനസ്സ് മടുപ്പിക്കല്ലേ.."
ഞാൻ ബസ്റ്റോപ്പിൽ നിൽക്കുന്ന സമയം ആണ് അപ്പു ഓടി വന്നത്.. ഞായറാഴ്ച ആയത് കൊണ്ട്
💬 Comments
View all comments