Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
എന്റെ അരികിൽ തന്നെ നിന്നു. ബസ്സ് വരുന്നത് കണ്ടു കുഞ്ഞു കുട്ടികളെപ്പോലെ ചിരിച്ചു സന്തോഷിച്ചു.
ആ സമയം ഞാൻ അവളുടെ കൈ വിട്ട് കൊണ്ട് അപ്പുവിനെ നോക്കി. അപ്പു മെല്ലെ ചിന്നുവിന്റെ കൈ പിടിച്ചു മുൻപിൽ കൂടെ ബസ്സിൽ കയറി.. അതിന്റെ ബേക്കിൽ സുശീലേച്ചിയും കയറി പിന്നിലൂടെ രാമേട്ടൻ കയറിയ ശേഷം ബാഗുകൾ എടുത്തു ഞാനും കയറി..
അപ്പു ചിന്നുവിനെ മുൻപിലുള്ള ഒരു സീറ്റിൽ ഇരുത്തി കൂടെ സുശീലേച്ചിയും ഇരുന്നു. പിന്നിൽ കൂടെ കയറിയ ഞാൻ ഒരു സീറ്റിൽ ഇരുന്നപ്പോൾ അതിന്റെകൂടെയുള്ള സീറ്റിൽ അപ്പുവും ഇരുന്നു. എന്നാൽ എന്നെ കാണാത്തത്കൊണ്ട് എഴുനേറ്റ് നോക്കിയ ചിന്നു പിറകിൽ ഇരിക്കുന്ന എന്നെ കണ്ട് അവിടേക്ക് വന്നു..
"എഴുനേൽക്കെടാ.. എന്റെ ഏട്ടന്റെ അടുത്ത് ഞാനാ ഇരിക്കേണ്ടത് നീ അല്ല.." ചിന്നു ദേഷ്യത്തോടെ അപ്പുവിനോട് പറഞ്ഞു അവനെ പിടിച്ചു വലിച്ചു.. അതോടെ അപ്പു അവിടുന്ന് എഴുനേറ്റ് മാറിക്കൊടുത്തു.
"എനിക്ക് സൈഡ് സീറ്റ് വേണം.." ചിന്നു പറഞ്ഞു.
ഞാൻ മാറിക്കൊടുത്തപ്പോൾ അവൾ അവിടെ ഇരുന്ന് എന്നെ പിടിച്ചു അവളുടെ അടുത്ത് ഇരുത്തി. എന്നിട്ട് എന്റെ കൈയെടുത്തു അവളുടെ കഴുത്തിന് പുറത്തുകൂടെ എടുത്തു അവളുടെ തോളിൽകൂടെയിട്ട് രണ്ടു കൈകൊണ്ടും അതിൽ മുറുക്കെ പിടിച്ചു എന്റെ തോളിൽ ചാരിയിരുന്നു.
ഓരോ സ്ഥലം കാണുബോഴും അവൾ ചിരിച്ചു. ഇടയ്ക്ക് എന്റെ മുഖത്തു നോക്കും. രാമേട്ടനാണ് ടിക്കറ്റ് എടുത്തത്.. രാമേട്ടന്റെ മുഖത്തു സങ്കടവും ചമ്മലും ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഇരുന്നു..
ഏഴുമണിയോട് അടുപ്പിച്ചു ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി. അതിനിടയിൽ ഒരിക്കലും ചിന്നു എന്റെ കൈ വിട്ടില്ല. ആർക്കും
💬 Comments
View all comments