Chapter Title : അവളുടെ ലോകം എന്റെയും 4 [ഏകൻ]
വിട്ടുകൊടുക്കില്ല എന്നപോലെ മുറുകെ പിടിച്ചു...
"രാമേട്ടാ ഇവിടെ അടുത്ത് നല്ലൊരു കടയുണ്ട്. ഞാൻ അവിടെ പോയി എല്ലാവർക്കും രാത്രിയിലേക്കുള്ള ഭക്ഷണം വാങ്ങിയിട്ട് വരാം.. " ഞാൻ പറഞ്ഞു..
"വേണ്ട ഏട്ടാ.. ഞാൻ പൊയ്ക്കോളാം. " അപ്പു പറഞ്ഞു..
"വേണ്ട അപ്പു എനിക്ക് പരിചയം ഉള്ള കടയാണ്.. അവിടെ നല്ല തിരക്ക് ആയിരിക്കും. അപ്പോൾ ഞാൻ പോയാൽ വേഗം എടുത്തു തരും. നീ ഇവരേയും കൂട്ടി ട്രെയിനിൽ കയറേണ്ട സ്ഥലത്ത് പോയി നിൽക്കു."
ചിന്നു എന്റെ കൈയിൽ പിടിച്ചിട്ട് പറഞ്ഞു
"ഞാനും വരും. "
"വേണ്ട മോളെ .. ഏട്ടൻ വേഗം വരും. മോള് അച്ഛന്റെ കൈ പിടിച്ചു നടന്നോ.."ഞാൻ പറഞ്ഞു.
"ഇല്ല... ഇല്ല...ഇല്ല ഞാനും വരും.."
ചിന്നു ഒച്ച വെച്ചു പറഞ്ഞു.
ഒടുവിൽ അവളേയും കൂട്ടേണ്ടി വന്നു.. ഇത് വള്ളിക്കട്ടു പോലെ എന്റെ കാലിൽ ചുറ്റിപിടിക്കുകയാണല്ലോ... പണിയാകുമോ? എനിക്ക് ചെറിയ പേടി തോന്നി..
അങ്ങനെ എനിക്ക് പരിചയം ഉള്ള ജോണിച്ചായന്റെ കടയിൽ ഞാൻ ചിന്നുവിനേയും കൂട്ടിപ്പോയി..
"അല്ല.. ഇതാര് ബാലുവോ? അപ്പോൾ കെട്ട് കഴിഞ്ഞോ? ഇത്തവണ ഭാര്യയും കൂട്ടിയാണല്ലോ? വാ കയറിയിരിക്ക്. എന്തായാലും അത് നന്നായി. " കടയുടെ മുതലാളി ജോണിച്ചായൻ പറഞ്ഞു.
"എന്റെ ജോണിച്ചായാ കയറി ഇരിക്കാൻ ഒന്നും സമയം ഇല്ല.. അഞ്ചു വെജ് ബിരിയാണി വേണം പാർസൽ.. പെട്ടന്ന് വേണം ഇപ്പോൾ ട്രെയിൻ വരും അതിന് പോകേണ്ടതാ."
"എനിക്ക് ഇറച്ചി വേണം. " ചിന്നു പറഞ്ഞു..
"എന്നാ രണ്ട് ചിക്കൻ ഫ്രെയിയും എടുത്തോ .. രണ്ട് ലിറ്റർ വെള്ളവും.." ഞാൻ പറഞ്ഞു..
ജോണിച്ചായൻ അകത്തേക്ക്
💬 Comments
View all comments