Chapter Title : അവളുടെ ലോകം എന്റെയും 5 [ഏകൻ]
അവളുടെ തോളിൽ കൂടെയിട്ട് അതിൽ പിടിച്ചു. എന്റെ നെഞ്ചിൽ ചാരിയിരുന്നു പുറത്തെ കാഴ്ചകൾ കണ്ടു. ഞങ്ങൾ ഇരുന്നതിന്റെ നേരെ മുന്നിലെ സീറ്റിൽ ആണ് രാമേട്ടനും സുശീലേച്ചിയും ഇരുന്നത്. അവർ ഇടയ്ക്ക് ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു.
"നമുക്ക് ഭക്ഷണം കഴിച്ചൂടെ..? വെറുതെ എന്തിനാ സമയം കളയുന്നത്.. കഴിച്ചിട്ട് കിടക്കാം. അതല്ലേ നല്ലത്..?"
"അതാ നല്ലത് " രാമേട്ടനും പറഞ്ഞു.
ഞാൻ ചിന്നൂന്റെ തോളിൽ നിന്നും കൈ എടുക്കാൻ നോക്കിയിട്ടും അവൾ വിടാതെ എന്റെ കൈയിൽ പിടിച്ചു.
"മോള് കൈ വിട്ടേ... ഏട്ടൻ ഇപ്പോൾ വരാം. " ഞാൻ ചിന്നുവിനോട് പറഞ്ഞു.
എന്നാൽ അവൾ കൈ വിടാൻ കൂട്ടാക്കിയില്ല..
"പ്ലീസ് മോളെ... ഏട്ടൻ അല്ലേ പറയുന്നത്. ഏട്ടൻ ഇപ്പോൾ വരാം."
"ഏട്ടൻ എവിടെയാ പോകുന്നേ? എവിടെ ആയാലും ഞാനും വരും.."
എനിക്കാണെങ്കിൽ മുള്ളാൻ മുട്ടിയിട്ട് വയ്യാതിരിക്കുകയായിരുന്നു. ഇവൾ ഒന്ന് പിടിവിട്ടാൽ അല്ലേ അതിന് പോകാൻ പറ്റു..
"ഏട്ടൻ വേഗം വരും.. ഏട്ടൻ കൈകഴുകിയിട്ട് വരാം ... "
"എന്നാ ഞാനും വരും." ചിന്നു പറഞ്ഞു.
"അത് മോളെ ഏട്ടന് ഏട്ടൻ.. ഒന്ന് മുള്ളണം അതാ.. ഏട്ടൻ വേഗം വരാം" ഞാൻ പറഞ്ഞു.
"ഞാനും വരുന്നു എനിക്കും മുള്ളണം.." ചിന്നു പറഞ്ഞു.
"എന്നാ മോള് അമ്മയുടെ കൂടെ പോയിട്ട് വാ.. ഏട്ടൻ ഇവിടെ ഇരിക്കാം.. "
"വേണ്ട ഞാൻ ഏട്ടന്റെ കൂടയേ വരൂ.. " അതും പറഞ്ഞു അവൾ എഴുനേറ്റ് എന്റെ കൈ പിടിച്ചു വലിച്ചു. ഞാൻ അവരുടെ മുഖത്തു നോക്കി. രാമേട്ടൻ താഴോട്ട്
💬 Comments
View all comments