Chapter Title : അവൻ 2 [TBS]
കിട്ടു അങ്ങനെയുള്ള ഒരാളെയാ ഞാനിപ്പോൾ കൊണ്ടുവന്ന് പുറത്തു നിർത്തിയിരിക്കുന്നത്.. ഇതുവരെ എനിക്ക് ഉറപ്പില്ലാത്ത എന്തെങ്കിലും സ്കൂളിന്റെ കാര്യം ഞാൻ മദറിന്റെ മുമ്പിൽ കൊണ്ടുവന്നിട്ടുണ്ടോ? ഒന്നാലോചിച്ചു നോക്കിക്കേ? ഇല്ലല്ലോ! അതുപോലെ ഇവൻ നമ്മുടെ സ്കൂളിലെ എല്ലാ കാര്യങ്ങളും കൊണ്ട് നടക്കാൻ പറ്റുന്നവൻ ആണെന്ന് എനിക്ക് ഉത്തമ ബോധ്യപ്പെട്ടതുകൊണ്ടാണ് ഞാൻ അവനെ നാട്ടിൽ നിന്ന് കൂട്ടിയത്
മദർ: ജോയ് പറഞ്ഞതെല്ലാം ശരി തന്നെ ജോയി ബോധിച്ച ഒരാളെ കൊണ്ടുവന്നിട്ട് ഇനി ഞാൻ എടുക്കാതിരിക്കുന്നില്ല.
' അപ്പോഴേക്കും ആനി സിസ്റ്റർ ചായയുമായി കോൺവെന്റിൽ നിന്ന് നേരെ ഓഫീസ് റൂമിലോട്ട് കയറിവരുകയായിരുന്നു ഓഫീസ് റൂമിന്റെ വാതിൽക്കൽ കാത്തു നിൽക്കുന്ന ഷമീറിനെ നോക്കി ഒന്ന് സൗമ്യമായി പുഞ്ചിരിച്ച് നേരെ ഓഫീസ് റൂമിനകത്ത് കയറി ചായ ടേബിളിൽ വെച്ചു '
മദർ: കേട്ടോ ആനി സിസ്റ്ററെ, ആ കുട്ടി പുതിയ അഡ്മിഷൻ ഒന്നുമല്ല ഇനി ജോയ് പോകുമ്പോൾ പകരം ഇവിടത്തെ കാര്യങ്ങളൊക്കെ നോക്കി നിൽക്കാൻ വന്ന പുതിയ ആളാ. സിസ്റ്റർ ആ കുട്ടിയെ ഇങ്ങോട്ട് വിളിച്ചേ
' ഇതു കേട്ട ആനി സിസ്റ്റർ ചെറിയ അതിശയത്തോടെ ജോയിയെയും, മദറിനെയും നോക്കി ഷമീറിനെ അകത്തോട്ട് വിളിച്ചു. ഷമീർ അകത്തു കയറിയതും'
മദർ: ഇരിക്കൂ കുട്ടി
' ഷമീർ ജോയിച്ചന്ന് അടുത്തുള്ള കസേരയിൽ ഇരുന്നു. ആനി സിസ്റ്റർ മൂവർക്കും ചായ കപ്പ് എടുത്തുകൊടുത്തു. മദർ ചായ കുടിച്ചു കൊണ്ട് '
മദർ: കാര്യങ്ങളെല്ലാം ജോയി പറഞ്ഞു കുട്ടിയുടെ പേരെന്താ?
ഷമീർ : കുഞ്ഞു. ഏയ് അല്ല ഷമീർ
' ഒന്നും മനസ്സിലാവാതെ ചെറു ചിരിയോടെ മദർ ജോയിച്ചനെ നോക്കി'
💬 Comments
View all comments