0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

ജോയിച്ചൻ : ഷമീർ എന്നാ ഇവന്റെ പേര് നാട്ടിൽ എല്ലാവരും വിളിക്കുന്ന വിളിപ്പേരാണ് കുഞ്ഞു.

മദർ : ഞാൻ ഈ സ്കൂളിലെ ആരാണെന്ന് അറിയുമോ നിനക്ക്?

ഷമീർ : ഇവിടത്തെ മദർ സുപ്പീരിയർ അല്ലേ! ജോയേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്

മദർ: ഈ രണ്ടുപേരിൽ മദർ നിന്നെ ഏത് പേരാ വിളിക്കേണ്ടത്

ഷമീർ : മദറിന് ഇഷ്ടമുള്ള പേര് വിളിച്ചോ ഏതായാലും എനിക്ക് കുഴപ്പമില്ല

' മദർ ആനി സിസ്റ്ററെയും, ജോയിച്ചനേയും മാറിമാറി നോക്കിയ ശേഷം '

മദർ: എന്നാൽ നമുക്ക് ഇവനെ എല്ലാവരും വിളിക്കുന്നത് പോലെ വിളിക്കാം അല്ലേ ആനി സിസ്റ്ററെ

' ഷമീറിന്റെ വളരെ എളിമയോടും നിഷ്കളങ്കവുമായുള്ള സംസാരം മദറിന് വളരെ ഇഷ്ടപ്പെട്ടിരുന്നു '

മദർ: വീട്ടിൽ ആരൊക്കെ ഉണ്ട്? കുട്ടി ഏതുവരെ പഠിച്ചു?

' ഷമീർ ജോയിച്ചനെ നോക്കിക്കൊണ്ട് '

ഷമീർ: അത് വീട്ടിൽ.....

ജോയിച്ചൻ : മദറെ ഇവൻ പ്ലസ് ടു കഴിഞ്ഞിട്ടേയുള്ളൂ. പിന്നെ വീട്ടിൽ പറയാൻ ആരുമില്ല അച്ഛനും, അമ്മയും ഒക്കെ ചെറുപ്പത്തിലെ മരിച്ചു. പിന്നീട് മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും ഒപ്പമായിരുന്നു വളർന്നത്. മുത്തശ്ശിയുടെ മരണശേഷം മുത്തശ്ശനോടൊപ്പം കൂലിപ്പണിക്ക് പോയി സഹായിക്കാൻ തുടങ്ങി. പ്ലസ് ടു സമയത്ത് ഒഴിവ് ദിവസങ്ങളിൽ ജീവിതകാര്യങ്ങൾ നടന്നു പോകാൻ വേണ്ടി ഓരോരോ മേസ്തിരി മാരുടെ ഹെൽപ്പർ ആയിപ്പോയി ഓരോരോ പണികൾ ചെയ്യുകയും പഠിക്കുകയും ഒക്കെ ചെയ്തു നടക്കുമ്പോഴായിരുന്നു മുത്തശ്ശന്റെ മരണം. ശേഷം നാട്ടിൽ പൂർണ്ണമായും ഒറ്റപ്പെട്ട് ആരുമില്ലാതെ നടക്കുമ്പോൾ ആയിരുന്നുഎല്ലാ പണികളും അറിയുന്ന ഇവനെ നമ്മുടെ സ്കൂളിലോട്ട് പറ്റുമെന്ന് എന്റെ അമ്മച്ചിയാണ് എന്റെ ശ്രദ്ധയിൽപ്പെടുത്തിയത് പിന്നെ എല്ലാംകൊണ്ടും

💬 Comments

View all comments