0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

എനിക്ക് ഇവനെ പൂർണമായി അറിയുന്നതുകൊണ്ട് വേറെ ഒന്നും ആലോചിക്കാതെ ഇങ് കൊണ്ടുവന്നു. ഇവൻ അറിയാത്ത പണികൾ ഇല്ല എന്ന് തന്നെ പറയാം മദറെ, അല്ല ജീവിക്കാൻ വേണ്ടി അവൻ അതെല്ലാം പഠിച്ചു എന്ന് പറയുന്നതാകും ശരി

' എല്ലാം കേട്ട് കഴിഞ്ഞപ്പോൾ മദറിന് ഷമീറിനോട് വല്ലാത്തൊരു സഹതാപം മനസ്സിനുള്ളിൽ പൊട്ടിയൊലിക്കാൻ തുടങ്ങി അതിന്റെ സൂചക എന്നോണം ഇരു കണ്ണുകളും നിറഞ്ഞു നിന്നു. മദർ ആ കണ്ണുകളുമായി ആനി സിസ്റ്ററെ ഒന്നു നോക്കി. ജോയ് പറഞ്ഞതെല്ലാം കേട്ട് നിൽക്കുന്ന ആനി സിസ്റ്റർ അവനോട് ഒരു പ്രത്യേക വാത്സല്യത്തോടെ നോക്കിയ ശേഷം മദറിനോട് കണ്ണുകൾ അടച്ചു കാണിച്ചു '

മദർ: ജോയ് ഈ കുട്ടി ഇനി ഇവിടെ നിൽക്കട്ടെ. എന്താ ആനി സിസ്റ്ററെ സിസ്റ്ററുടെ അഭിപ്രായം

ആനി സിസ്റ്റർ : മദറിന്റെ തീരുമാനമാണ് എനിക്കും

മദർ:മോൻ ഇനി ജീവിതത്തിൽ ഒന്നോർത്തും വിഷമിക്കേണ്ട മോന്റെ കൂടെ ഈ മദർ ഉണ്ട് അല്ല ഞങ്ങളുണ്ട് അല്ലേ അനി സിസ്റ്ററെ

ആനി സിസ്റ്റർ : അതെ കുട്ടി കുട്ടിക്ക് ഇവിടെ ഇഷ്ടമായെങ്കിൽ ഇനിമുതൽ ഇവിടെ നിന്നോളൂ

ഷമീർ: എനിക്ക് ഇവിടെ ഇഷ്ടമാവായിക ഒന്നുമില്ല ഞാൻ നിന്നോളാം

ജോയിച്ചൻ : ഇവന് നാട്ടിൽ നിന്നും വീട്ടിൽ നിന്നും മാറിനിൽക്കുന്ന അസ്വസ്ഥത ഉണ്ടാകും ഇവിടെ വരുമ്പോൾ എന്നാ ഞാൻ കരുതിയത് പക്ഷേ ടൗൺ കണ്ടിട്ടും, സ്കൂൾ കണ്ടിട്ടും എല്ലാം ഇവനാകെ അതിശയപ്പെട്ടിരിക്കുകയാണ്. മദർ എന്നെ വിശ്വസിക്കുന്നതുപോലെ ഇവനെയും വിശ്വസിച്ചു ഓരോ കാര്യങ്ങളും ഏൽപ്പിക്കാം അതെന്റെ ഉറപ്പാണ്

മദർ: ആദ്യം കുറച്ചുനാൾ ഈ കുട്ടി ഇവിടെ നിന്ന് എല്ലാം

💬 Comments

View all comments