0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

ജോയിച്ചൻ ഷമീറിനോട്)

ജോയിച്ചൻ : നിനക്ക് സ്കൂളിൽ നിൽക്കുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മദറിനെ കൂടാതെ ഇവിടെ വന്ന് മുകേഷേട്ടനോട് പറയാം മുകേഷേട്ടന്റെ സഹായം നിനക്കെപ്പോഴും ഉണ്ടാകും. നീ അകത്തു പോയി എല്ലാം ഒന്ന് ചുറ്റി നടന്നു കണ്ടിട്ട് വാ മടിക്കണ്ട

മുകേഷ് : ജോയിച്ചാ നമുക്കും എന്നാൽ അകത്തോട്ട് പോകാം ഞാൻ നിങ്ങൾക്ക് ചായ എടുത്തു തരാം

ജോയിച്ചൻ : ജോയ് നന്ദൻ പോകുന്നതിനു മുമ്പ് ഉണ്ടാക്കി വച്ചിട്ടുണ്ട് നീ വാ

( അങ്ങനെ മൂവരും അകത്തോട്ട് കയറിപ്പോയി. ഷമീർ ഓരോ മുറിയിൽ കയറി നോക്കി എല്ലാ മുറികളിലും ജിലേബിയും, കപ്പ് കേക്കും, മൈസൂർ പാക്ക് അങ്ങനെ പലതരം ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കിക്കൂട്ടി വച്ചിരിക്കുന്നു. അടുക്കളയിൽ ഇനി പുതിയ ഐറ്റംസ് ഉണ്ടാക്കാൻ ആയി ഉരുളിയും മറ്റു പാത്രങ്ങളും അടുപ്പിൽ കയറ്റി വെച്ചിരിക്കുന്നു. ബേക്കറി പലഹാരങ്ങൾ കഴിച്ചിട്ടുണ്ട് എന്നല്ലാതെ അത് ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയാത്ത ഷമീറിന് അതെല്ലാം ആദ്യം പുതുമയുള്ള ആദ്യാനുഭവം ആയിരുന്നു.ഷമീർ എല്ലാം വളരെ കൗതുകത്തോടെ നോക്കിക്കാണുമ്പോൾ മുകേഷേട്ടൻ അവനെ ചായ കുടിക്കാൻവിളിച്ചു.ചായ കുടിക്കുമ്പോൾ മുകേഷേട്ടൻ അവിടെ ഉണ്ടാക്കിയ പലഹാരങ്ങൾ വളരെ സ്നേഹത്തോടെ അവന്റെ മുമ്പിലോട്ട് കഴിക്കാൻ വേണ്ടി എടുത്തു കൊടുത്തു.ജീവിതത്തിൽ ആദ്യമായി വളരെ സ്നേഹത്തോടെ ഒരാൾ ഫ്രഷായ പലഹാരങ്ങൾ മുന്നിൽ കഴിക്കാനായി നിരത്തിവെക്കുന്നത് കണ്ടപ്പോൾ അവന്റെ മനസ്സ് വല്ലാതെ നിറഞ്ഞു മുകേഷേട്ടൻ കാണിക്കുന്ന സ്നേഹവും, മര്യാദയും എല്ലാം കണ്ട് സന്തോഷത്താൽ കണ്ണ് നിറഞ്ഞപ്പോൾ )

മുകേഷ്: കഴിക്കു മോനെ നിനക്ക് എപ്പോ വേണമെങ്കിലും ഇവിടെ വരാം ഇതെല്ലാം എടുത്ത് കഴിക്കാം ഈ ടൗണിൽ നിൽക്കുമ്പോൾ നിനക്ക്

💬 Comments

View all comments