0%

Chapter Title : അവൻ 2 [TBS]

Author : TBS Read All Parts 1.4K

സ്കൂളും അവിടുത്തെ അന്തരീക്ഷത്തെക്കുറിച്ചും എല്ലാം ചെറിയൊരു ധാരണയൊക്കെ കിട്ടിയില്ലേ? സ്കൂളിൽ നിൽക്കുമ്പോൾ നീ ഒരു കാര്യം പ്രത്യേകിച്ച് ശ്രദ്ധിച്ചാൽ മതി മദറിനെ പിണക്കാതെ നോക്കണം എപ്പോഴും മദർ നിന്നെ സ്നേഹിച്ചു കൂടെ നിർത്തുന്ന രീതിയിൽ ആയിരിക്കണം നിന്റെ എല്ലാ നടപടികളും അങ്ങനെയാവുമ്പോൾ നിനക്ക് സ്കൂളിൽ ഒരു പ്രയാസവും ഉണ്ടാവില്ല മദർ നിന്നോടൊപ്പം എല്ലാറ്റിനും ഉണ്ടാകുമ്പോൾ നിനക്ക് പിന്നെ സ്കൂളിൽ എന്നാ പേടിക്കാനാ ഉള്ളത്. ഇനി നിനക്ക് വേണ്ടത് ഈ ടൗൺ നമ്മുടെ നാട്ടിൻപുറം പോലെ പരിചയമാവണം എല്ലായിടവും അത് നിന്റെ മനസ്സിലെ ഉൾഭയം ആദ്യം ഇല്ലാണ്ടാക്കും. നാട്ടിൻപുറത്ത് ജീവിച്ച നിനക്ക് ഈ ടൗണിലെ പരിഷ്കാരം നിറഞ്ഞ ഇതുവരെ ജീവിതത്തിൽ കണ്ടിട്ടില്ലാത്ത കാഴ്ചകൾ എല്ലാം കാണുമ്പോൾ ആദ്യം ഒരു കൗതുകമായി തോന്നും ഒപ്പം അതെന്താണ് എങ്ങനെയാണെന്ന് ഒന്നും അറിയാത്തതുകൊണ്ട് ഉള്ള മനസ്സിലെ പേടി കാരണം അടുത്തോട്ട് പോവുകയുമില്ല. ഇവിടുത്തെ ജീവിതവും പരിഷ്കാര രീതികളും എല്ലാം നേരിട്ട് കണ്ട് പരിചയം ആയി വരുമ്പോൾ നിന്റെ ഉള്ളിലെ ഉൾഭയം ഒക്കെ മാറും.അതുകൊണ്ട് ഞാൻ നിനക്ക് ആദ്യം ഈ ടൗൺ മുഴുവൻ വരും ദിവസങ്ങളിൽ നല്ലപോലെ പരിചയപ്പെടുത്തിത്തരാം ശേഷം സ്കൂളിലെ എല്ലായിടവും കാര്യങ്ങളും ഒക്കെ

ഷമീർ: ജോയിച്ചൻ പറഞ്ഞത് ശരിയാ എനിക്ക് ഇവിടെ എല്ലാം കണ്ടിട്ട് എന്തോ പോലെയൊക്കെ ഉണ്ട്. എങ്കിലും ഞാനിവിടെത്തന്നെ നിൽക്കാൻ തീരുമാനിച്ചു. എങ്ങനെ വേണ്ടെന്ന് എല്ലാം ജോയിച്ചൻ പറഞ്ഞാൽ മതി

ജോയിച്ചൻ :എടാ,സ്കൂൾ തുറക്കാൻ ഇനിയും രണ്ടാഴ്ചത്തോളം ഉണ്ട്.എനിക്ക് പ്രത്യേകിച്ച് ജോലികൾ ഒന്നുമില്ല അടുത്ത ആഴ്ചയാണ് പെയിന്റിങ് പണിക്കാർ സ്കൂളിൽ വരുന്നത് നമുക്ക് സ്കൂളിൽ അപ്പോൾ പോയാൽ മതി.

💬 Comments

View all comments